സ്പൂണുകള്‍ കൊണ്ടൊരു മിറര്‍ വര്‍ക്ക്
സ്വപ്ന ഭവനം യാഥാര്‍ത്ഥ്യമാകുമ്പോള്‍തന്നെ നമ്മുടെയൊക്കെ കീശ കീറികാണും. നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഇനിയും വീടിനെ മോടിപിടിപ്പിക്കുന്നതില്‍തില്‍ നിന്ന് പൈസയുടെ വരുംവരായ്കയോര്‍ത്ത് പിന്‍വലിയുകയും ചെയ്യും. നമ്മുടെ കൈവശമുള്ളതും ഉപയോഗശൂന്യമാണെന്ന് കരുതുന്ന വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ വീടിനെ നമുക്ക് മോടിപിടിപ്പിച്ച്എ ടുക്കാവുന്നതേയുള്ളു. അതിന് വേണ്ടതാകട്ടെ നിങ്ങളുടെ അല്‍പം ക്ഷമയും സമയവും മാത്രം.
സിനിമയിലും പരസ്യചിത്രങ്ങളിലും കാണുന്ന ആഢംബര കണ്ണാടികള്‍ നമ്മെ അതിശയിപ്പിക്കാറുണ്ട്. നിങ്ങള്‍ക്കും അത്തരത്തിലുള്ള ഒരു കണ്ണാടി സെറ്റ് ചെയ്ത് എടുക്കാം അതും പ്ലാസ്റ്റിക്ക് സ്പൂണ്‍ ഉപയോഗിച്ച്.
കാര്‍ഡ്ബോര്‍ഡ് പീസില്‍ കണ്ണാടി ഒട്ടിയ്ക്കുക. സ്പ്രേ പെയിന്‍റ് സ്പൂണുകള്‍ക്ക് കളര്‍കൊടുത്തതിന് ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ഒട്ടിച്ച് കൊടുക്കാം.
കണ്ണാടി ഇല്ലെങ്കില്‍ പഴയക്ലോക്കിലെ ഗ്ലാസ് ഇളക്കിയെടുത്തും ഇത്തരത്തില്‍ കണ്ണാടി നിര്‍മ്മിച്ചെടുക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട് : ബിനുപ്രിയ
ഫാഷന്‍ ഡിസൈനര്‍ (ദുബായ്)