സ്റ്റാർട്ടപ്പ്

പുറം കാഴ്ചകളിന്ന് വീടിന്റെ ജനാലയിൽ
മാത്രമായ്
ഒതുങ്ങുമ്പോൾ എടുത്തു ഞാനൊരു
ദൃഢപ്രതിജ്ഞ!
തുരത്തി ഓടിക്കണം മഹാമാരിയെ;
പിന്നെ
തുറന്നു വിടണം
എന്റെ
ഓമന മൃഗങ്ങളെ …അർഹമാം സ്വാതന്ത്ര്യം അവയ്ക്കും
കൊടുക്കണം അകത്തളത്തിലെൻ
ഉള്ളം കുളിരുമ്പോൾ, അറിഞ്ഞു ഞാനെന്റെ
വീടെന്ന സ്വർഗ്ഗലോകം
കൊടുത്തു വെക്കണം സ്നേഹ സാമീപ്യങ്ങൾ;
പിന്നെ പിടിച്ചു വാങ്ങേണ്ട ഭാവിയിലേക്കൊന്നും
അർഹമാം സ്നേഹം, അവർ താനെ നൽകിടും…

ബിന്ദുദാസ്

Leave a Reply

Your email address will not be published. Required fields are marked *