അമിത യോനീസ്രവത്തിന് പരിഹാരം
യോനീസ്രവം അഥവാ വജൈനല്‍ ഡിസ്ചാര്‍ജ് സ്ത്രീ ശരീരത്തില്‍ സാധാരണ നടക്കുന്ന ഒന്നാണ്. സ്ത്രീ ശരീരത്തിന്റെ ആരോഗ്യകരമായ ഒരു പ്രക്രിയയാണിത്. അണുബാധ തടയുക, സെക്സ് സുഖകരമാക്കുക തുടങ്ങിയവയ്ക്ക് യോനീസ്രവം സഹായിക്കുന്നുണ്ട്. എന്നാല്‍ യോനീസ്രവം അധികമാകുന്നത് ലൂക്കേറിയ എന്നൊരു അവസ്ഥയാണ്.
ഇത് അസ്വസ്ഥത സൃഷ്ടിയ്ക്കുകയും ചെയ്യും. ദുര്‍ഗന്ധവും ഇളംമഞ്ഞ നിറവും ഈ യോനീസ്രവത്തിനുണ്ടാകുകയും ചെയ്യും. അമിത യോനീസ്രവത്തിന് പരിഹാരമായി നെല്ലിക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി നല്‍കും.
അമിതയോനീസ്രവം കൊണ്ടുണ്ടാകാന്‍ സാധ്യതയുള്ള അണുബാധ വരാതെ തടയും. അരയാലിന്റെ തടി അരയാലിന്റെ തടിക്കഷ്ണമിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് യോനീഭാഗം കഴുകാം. പഴുത്ത മാങ്ങയുടെ മാംസളമായ ഭാഗം യോനിയുടെ വശങ്ങളില് പുരട്ടുക. ഇത് അസ്വസ്ഥത കുറയ്ക്കാന്‍ നല്ലതാണ്. അഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. കറ്റാര്‍വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഇതിന്റെ പള്‍പ്പ് യോനീഭാഗത്തു പുരട്ടുന്നതും ഗുണം നല്‍കും.
വാള്‍നട്ട് ഇലകളിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഇളം ചൂടോടെ യോനീഭാഗം കഴുകുന്നതും നല്ലതാണ്. ഫിഗ് വെള്ളത്തിട്ടു കുതിര്‍ത്ത് ഈ വെള്ളത്തോടെ അരച്ച് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഗുണം ചെയ്യും.- ദിവസവും പഴം കഴിയ്ക്കുന്നതും നല്ലതാണ്. ചുവന്ന ചീര കഴിക്കുന്നതും യോനീസ്രാവം തടയും.