ഇസുവിനെ പേടിപ്പിക്കാന്‍ താടിവച്ച അപ്പനായി ചോക്ലേറ്റ് ബോയ്
തന്റെ പുത്രന് ഇസഹാക്കിനെ വിരട്ടുവാന്‍ താടിവച്ച അപ്പനായി മലയാളികളുടെ പ്രീയതാരം കുഞ്ചാക്കോബോബന്. ചാക്കോച്ചന് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രവും അതിന് കൊടുത്ത ക്യാപ്ഷനുംമാണ് ആരാധക ശ്രദ്ധനേടിയത്.
‘താടിയുള്ള അപ്പനെയെ പേടിയുള്ളു”, എന്നാരോ പറഞ്ഞു!!
എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനാണ് തന്റെ പുതിയ ലുക്കിന് ചാക്കോച്ചന് നല്‍കിയിരിക്കുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോബോബന് – പ്രീയ ദമ്പതികള്‍ക്ക് പിറന്ന കുട്ടിയാണ് ഇസഹാക്ക്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ ചാക്കോച്ചന് നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.