റിയലിസ്റ്റിക്ക് അവതരണവുമായി അരവിന്ദ് മനോജിന്‍റെ ‘അരം’ ,ടീസര്‍ കാണാം


സാഗർ, സെബാസ്റ്റ്യൻ മൈക്കിൾ, തൊമ്മൻ, സനിൽ, ആംബുജാക്ഷൻ, ടോബിൻ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരവിന്ദ്അരവിന്ദ് മനോജ്‌ സംവിധാനം ചെയ്യുന്ന
” അരം “എന്ന കോമേർഷ്യൽ ഹ്രസ്വ ചിത്രത്തിന്റെ ടീസർ,പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. സാധാരണ ഒരു ചന്തയിൽ നടക്കുന്ന സംഭവങ്ങളുടെ റോ റിയലിസ്റ്റിക് അവതരണമാണ് ഈ ചിത്രത്തിലുള്ളത്. ഒരു സാധാരണ ഹ്രസ്വ ചിത്രത്തിൽ നിന്നും ഇതിനെ വ്യസ്ത്യസ്തമാക്കുന്നത് ഇതിലെ സംഘട്ടന രംഗങ്ങളാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.


വെനീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാൻ മജീദും വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡും ചേർന്നാണ് ” അരം ” നിർമിച്ചിരിക്കുന്നത് അരവിന്ദ് മനോജ്‌, സെബാസ്റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിട്ടുള്ളത്. ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
എഡിറ്റർ-ഫിൻ ജോർജ് വർഗീസ്സ്,സംഗീതം-ക്രിസ്റ്റി ജോബി,സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ,കളറിസ്റ്റ്-ലിജു പ്രഭാകരൻ,സൗണ്ട് മിക്സിംങ്-അനീഷ്.

Leave a Reply

Your email address will not be published. Required fields are marked *