കക്കയപ്പം
റെസിപി ലീല ഹരിപ്പാട്
1. പച്ചരി പൊടിച്ചത്- 1/2 കിലോഗ്രാം
2. തേങ്ങ തിരുമ്മിയത്- 2 കപ്പ്
3. ഉറച്ച നെയ്യ്- 1 ടീസ്പൂണ്‍
4. കോഴിമുട്ട- 2 എണ്ണം
5. എള്ള്- 1 ഡിസേര്‍ട്ട് സ്പൂണ്‍
6. എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
7. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
നെയ്യ് അരിപ്പൊടിയില്‍ അടര്‍ത്തിയിട്ട് കൈവിരല്‍കൊണ്ടു നന്നായി യോജിപ്പിക്കണം. കോഴിമുട്ട നല്ലവണ്ണം പതപ്പിച്ച് ഈ കൂട്ടില്‍ ഒഴിക്കുക. തിരുമ്മിയ തേങ്ങയില്‍നിന്നു മാവു കുഴയ്ക്കാനാവശ്യമായ കുറുക്കിയ തേങ്ങാപ്പാല്‍ എടുത്ത് ഇതില്‍ ഉപ്പു കലക്കിയതും ചേര്‍ത്ത് മാവ് ശക്തിപ്രയോഗിച്ച് കുഴയ്ക്കണം. ഒടുവില്‍ എള്ളുകൂടി ചേര്‍ക്കുക. കൂട്ട് വളരെ ചെറിയ ഉരുളകളാക്കുക. ഫോര്‍ക്കിന്റെ അറ്റത്ത് ഓരോ ഉരുളയുംവെച്ച് അമര്‍ത്തി കക്കയുടെ രൂപത്തിലാക്കി എണ്ണയില്‍ വറുത്തുകോരണം. വറുക്കാന്‍ വെളിച്ചെണ്ണയാണ് ഉത്തമം