കര്‍‌ക്കിടകത്തിലെ പത്തിലക്കറി

കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാക്കുന്ന കറിയാണ് പത്തിലക്കറി. തഴുതാമ, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളിഇല, ചേനയില എന്നിവയാണ് പത്ത് ഇലകൾ.

ഇലകൾ കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് പച്ചമുളകും ഒരു കഷണം ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും വഴറ്റുക. അതിലേക്ക് ഒരു നാളികേരം ചിരകിയതും ഇലകൾ അരിഞ്ഞതും ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പ് ഉപയോഗിക്കാൻ പറ്റാത്തവർക്ക് ഇന്തുപ്പ് ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *