കൊറോണ ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി വാട്സാപ്പ്
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ആരംഭിച്ച് വാട്സാപ്പ്. ലോകാരോഗ്യ സംഘടന, യുനിസെഫ്, യുനൈറ്റഡ് നേഷന്‍…ലോകാരോഗ്യ സംഘടന, യുനിസെഫ്, യുനൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് കോറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് തുടങ്ങിയിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ എത്തിക്കുന്നതിനാണ് ഇങ്ങനെ ഒരു സൗകര്യം. കൊറോണയെ കുറിച്ചുള്ള വ്യാജവിവര പ്രചാരണത്തിനെ തടയുന്നതിനാണ് ഇത്തരത്തില്‍ ഒരു സംവിധാനം വാട്സാപ്പ് ഏര്‍പ്പെടുത്തിയത്.വാടസ് ആപ്പ്.കോം സ്ലാഷ് കോറോണ എന്ന ലിങ്കില്‍ വാട്സാപ്പ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ലഭിക്കും.