“ജമാലിന്റെ പുഞ്ചിരി ” ടീസർ റിലീസ്


കുടുംബ കോടതി,നാടോടി മന്നന്‍ എന്നി ഹിറ്റ് സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ വി എസ് സുരേഷ് നിര്‍മ്മിക്കുന്ന” ജമാലിന്റെ പുഞ്ചിരി ” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങിയവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


വിക്കി തമ്പി സംവിധാനം ചെയ്യുന്ന “ജമാലിന്റെ പുഞ്ചിരി ” എന്ന ചിത്രത്തില്‍ ഇന്ദ്രന്‍,സിദ്ധിഖ്,ജോയ് മാത്യു,അശോകന്‍,മിഥുന്‍ രമേശ്,തണ്ണീര്‍ മത്തന്‍ ഫെയിം നസ്ലില്‍,ശിവദാസന്‍ കണ്ണൂര്‍,ദിനേശ് പണിക്കര്‍,കൊച്ചു പ്രേമന്‍,രമേശ് വലിയശാല,സുനില്‍,മുഹമ്മദ് ഫര്‍സാന്‍,പ്രയാഗ മാര്‍ട്ടിന്‍,രേണുക,മല്ലിക സുകുമാരന്‍,താരാ കല്യാണ്‍,ജസ്ന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഉദയന്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി എസ് സുഭാഷ് എഴുതുന്നു.
അനില്‍കുമാര്‍ പാതിരിപ്പള്ളി,മധു ആര്‍ ഗോപന്‍ എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി സംഗീതം പകരുന്നു.എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു പന്തലക്കോട്,കല-മഹേഷ് ശ്രീധര്‍,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍,വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍,സ്റ്റില്‍സ്സ്-സലീഷ് പെരിങ്ങോട്ടുക്കര,പരസ്യക്കല-യെല്ലോടൂത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജി സുകുമാരന്‍,ക്രീയേറ്റീവ് ഹെഡ്-അനില്‍ പാതിരിപ്പള്ളി,പ്രൊഡക്ഷന്‍ ഡിസെെനര്‍-ചന്ദ്രന്‍ പനങ്ങോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *