കോവിഡ്19 പ്രതിരോധം കേരളത്തെ പ്രശംസിച്ച് ഇര്‍ഫാനും
സംസ്ഥാനത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഒന്നാണ്. ഇപ്പോഴിതാ കോറോണവൈറസിനെ പ്രതിരോധിക്കുന്നകാര്യത്തില് സംസ്ഥാനം കൈക്കൊള്ളുന്ന നടപടിയെ പ്രശംസിച്ച് പ്രശസ്ത ക്രിക്കറ്റ് താരം ഇര്ഫാന് പഠാനും.
കോവിഡ് 19 ന്റെ പോരാട്ടത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് ഇര്ഫാന് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തുന്നത് കേരളമാണെന്ന് താരം ചൂണ്ടിക്കാട്ടുന്നു.