ക്രിക്കറ്റ്താരം കെ.എല്‍ രാഹുലിന്‍റെ അപ്രതീക്ഷിത സമ്മാനം കുറിപ്പ്

photo courtesy Kalayapuram Dijo

ക്രിക്കറ്റ് എന്നും നമുക്ക് വികാരമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തുന്ന ക്രിക്കറ്റ്താരങ്ങളെ ഒരുനോക്ക് കാണാന്‍ ആരാധകര്‍ എത്രസമയം എടുത്തും കാത്തുനില്‍ക്കുന്നത്. ഇന്ത്യ ഓസ്ട്രേലിയ ആദ്യ T20 മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവേ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ താമസ സ്ഥലത്തേക്ക് പോകുവാൻ ബസ്സിൽ കയറാൻ വരുന്നു എന്ന വിവരം അറിഞ്ഞ് എത്തിയതാണ് ഡിജോയും കുടുംബവും.

താരങ്ങളോടൊപ്പം ഒരു സെല്‍ഫിയെടുക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് ഡിജോ കാത്തുനിന്നത്. ബസില്‍ കയറാന്‍ കെ.എല്‍ രാഹുല്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ നോക്കി ഡിജോയുടെ മകന്‍ അച്ചു കൈ ഉയര്‍‌ത്തി. രാഹുല്‍ അവരുടെ അടുക്കലേക്ക് എത്തുകയും അച്ചുവിന് കൈയ്യിലിരുന്ന ഷൂസ് സമ്മാനമായി നല്‍കുകയും ചെയ്തു. ഈ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിവസമാണ് ഞങ്ങൾക്കിന്ന്, ഡിസംബർ 4 ന് കാൻബറയിൽ ഇന്ത്യ ഓസ്ട്രേലിയ ആദ്യ T20 മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ താമസ സ്ഥലത്തേക്ക് പോകുവാൻ ബസ്സിൽ കയറാൻ വരുന്നു എന്ന് അറിഞ്ഞ് കുറച്ച് ഇന്ത്യൻ ആരാധകർ കാത്തു നിൽക്കുന്നു. പറ്റുമെങ്കിൽ ഒരു സെൽഫി എടുക്കാം എന്ന് കരുതി ഞങ്ങളും കൂടി, ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ താരങ്ങൾ എത്തി തുടങ്ങി , കൂട്ടത്തിൽ ഒരു ജോടി ഷുസും കൈയിലേന്തി K L Rahul. താഴെ താരത്തെ കൈവീശി കാണിച്ച് ഞങ്ങളുടെ മകൻ Achu , Achu വിന്റെ നേരെ ആ ഷുസ് നീട്ടി കൊണ്ട് ഇത് നിനക്ക് എന്ന് പറഞ്ഞ് രാഹുൽ വണ്ടിയിലേക്ക്. സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പോയി …
പിന്നെ ഹൃദയത്തിൽ ചാലിച്ച നന്ദി പറഞ്ഞ് ഒരു ഫോട്ടോയും എടുത്ത് മടങ്ങി — at Manuka Oval.

Leave a Reply

Your email address will not be published. Required fields are marked *