കോവി‍ഡ‍ിനൊപ്പം മഴയും, കൂടുതല്‍ ജാഗ്രത പാലിക്കണം

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, മഴക്കാലത്ത് ഉണ്ടാകാവുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളൊഴിവാക്കാന്‍ കരുതലെടുക്കേണ്ടതുണ്ട്.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • തുറന്നു വച്ചതും പഴകിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്.
  • ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടച്ചു സൂക്ഷിക്കുക
  • തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
  • ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
  • തണുത്ത ഭക്ഷണപാനീയങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയുപയോഗിക്കുക.
  • വാട്ടര്‍ടാങ്കുകള്‍, കുടിവെളളം സൂക്ഷിക്കുന്ന പാത്രങ്ങള്‍ ജലസ്രോതസുകള്‍ ഇവ മാലിന്യമുക്തമെന്ന് ഉറപ്പാക്കുക.
  • കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുളള ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുമറിയുക.
  • പരിസരശുചിത്വം ഉറപ്പാക്കുക.
  • വെളളം കെട്ടിനില്കാനിടയുളള സാഹചര്യങ്ങള്‍ ഒഴിവാക്കി കൊതുകിന്‍റെ ഉറവിടങ്ങള്‍ നശിപ്പിക്കുക. ഞായറാഴ്ച ഡ്രൈഡേ ആചരിക്കുക.
  • ഈര്‍പ്പമുളള വസ്ത്രങ്ങള്‍ ധരിക്കരുത്
  • നനഞ്ഞ മാസ്ക് ധരിക്കരുത്
  • ഉപയോഗിച്ച മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
  • മഴക്കാലത്ത് സാധാരണയായിട്ടുളള പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ കോവിഡ് രോഗലക്ഷണങ്ങള്‍ക്ക് സമാനമാണ്. സ്വയം ചികിത്സ പാടില്ല. ഉടനടി ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടുക.
  • മലിനജലവുമായി സമ്പര്‍ക്കം പാടില്ല. അഥവാ അഴുക്കുവെളളത്തിലിറങ്ങിയാല്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
  • ശൗചാലയങ്ങളില്‍ മാത്രം മലമൂത്രവിസര്‍ജ്ജനം നടത്തുക.
  • ടോയ്ലറ്റില്‍ പോയ ശേഷം സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
  • കുഞ്ഞുങ്ങള്‍, കിടപ്പുരോഗികള്‍ ഇവര്‍ക്കുപയോഗിക്കുന്ന ഡയപ്പറുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി സംസ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *