താരസംഘടനയില്‍ നിന്ന് ബിനീഷിനെ പുറത്താക്കാന്‍ ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷും
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി മോഹന്‍ലാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കള്ളപ്പണകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നടി പാര്‍വതി തിരുവോത്തിന്റെ രാജിക്കത്തും പത്മപ്രിയയുടെയും രേവതിയുടെയും തുറന്ന കത്തും യോഗം ചര്‍ച്ച ചെയ്യും.
സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ വാദിച്ചു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തില്‍ മുകേഷും ഗണേഷ് കുമാറും എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. താരസംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം.