നെയ്യ് പത്തിരി
അശ്വതി രൂപേഷ്
അരിപ്പൊടി ഒരു കപ്പ്
മൈദാ ആവശ്യത്തിന്
നെയ്യ് രണ്ട് ടിസ്പൂണ്‍
തേങ്ങാ പീര ആവശ്യത്തിന്
കുഞ്ഞുള്ളി നാല് എണ്ണം (ഉള്ളിയുടെ ടേസ്റ്റ് ഇഷ്ടമുള്ളവര്‍ക്ക് ടേസ്റ്റിന് അനുസരിച്ച് ആവശ്യമുള്ളത്ര ഉപയോഗിക്കാം)
ചെറിയ ജീരകം ഒരു നുള്ള്
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരുപാത്രത്തില്‍ വെള്ളം ചൂടാക്കാന്‍ വെയ്ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ വെള്ളത്തില്‍ നെയ്യ് ചേര്‍ത്തുകൊടുക്കുക(ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നരകപ്പ് വെള്ളം) ഉപ്പ് ചേര്‍ത്തുകൊടുക്കാം. അരിപ്പൊടി കുറെശ്ശെ ഇട്ടുകൊടുത്ത് ഇളക്കി കൊണ്ടിരിക്കുക. ഫ്ളെയിം ഓഫ് ചെയ്യുക. രണ്ട് ടീസ്പൂണ്‍ മൈദ ചേര്‍ത്തുകൊടുക്കാം. ചെറുചൂടോടെ കയ്യ് കൊണ്ട് കുഴച്ചെടുക്കുക. ചെറിയ ജീരകം, കുഞ്ഞുള്ളിയും തേങ്ങ പീരയും മിക്സിയിലിട്ട് ക്രഷ് ചെയ്തെടുക്കുക. ഇത് അരിപ്പൊടിയിലേക്ക് ഇട്ടുകൊടുക്കാം. ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ഇവ ചപ്പാത്തി പലകയില്‍ വെച്ച് ചെറുതായി പരത്തുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. എണ്ണ ചൂടായതിന് ശേഷം ഒരോന്നായിട്ട് പൊരിച്ചെടുക്കാം. ചെറിയ റെഡ്ഡിഷ് കളറാകുമ്പോള് നമ്മുടെ പലഹാരം തിരിച്ച് ഇട്ടുകൊടുക്കാം. ഒരുപോലെ ഇരുവശവും മൂത്തുവരുമ്പോള്‍ വറുത്ത് കോരാം. സുലൈമാനിയുമായി കിടുകോമ്പിനേഷന് ആണ്. എല്ലാവരും പരീക്ഷിച്ചുനോക്കു.