പക്ഷികളുടെ ‘പ്രിയ ‘ കൂട്ടുകാരി

പൂമ്പാറ്റയുടെയും കിളിയുടെയും പുറകെ പാറിപ്പറന്നു നടക്കുമ്പോള്‍ കുഞ്ഞുപ്രിയ ഒരിക്കലും വിചാരിച്ചു കാണില്ല പിന്നീട് താന്‍ അറിയപ്പെടുന്ന പക്ഷിനീരീക്ഷയായിത്തീരുമെന്ന്. വയനാട്ടിലേക്ക് ഭര്‍ത്താവിന് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ വീട്ടുമുറ്റത്തും കാപ്പിതോട്ടത്തിലും വന്നിരിക്കുന്ന പക്ഷികള്‍ക്ക് നേരെ പ്രിയയുടെ ശ്രദ്ധ ആദ്യമൊന്നും ചെന്നെത്തിയില്ല. എന്നാല്‍ ജീവതത്തില്‍ ഇന്നേവരെ കിട്ടില്ലാത്ത ഭംഗിയേറിയ പക്ഷികളെ കണ്ണിലുടക്കിയപ്പോഴാണ് രസത്തിനായി അവയെ നിരീക്ഷിച്ചു തുടങ്ങിയത്. വില്ലേജ് ഓഫീസര്‍ കൂടിയായ ഭര്‍ത്താവ് ഗീരിഷ് കുമാര്‍ കൂടി പ്രിയക്കൊപ്പം പക്ഷികളെ നിരീക്ഷിച്ചു തുടങ്ങി. ആദ്യമൊക്കെ ഇരുവരും നേരംപോക്കായാണ് പക്ഷി നിരീക്ഷണം തുടങ്ങിയതെങ്കിലും ,പിന്നീടത് ഇരുവരുടെയും പാഷനായിമാറന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. ഒട്ടനവധിപക്ഷികളെ ഈ ദമ്പതികളുടെ ക്യാമറകള്‍ ഒപ്പിയെടുത്തു.

ചെങ്കുയില്

വയനാട്ടില്‍ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനവും ഈ ദമ്പതികള് നടത്തി. വായനാട്ടില്‍ ഉണ്ടായിരുന്ന നാല് വര്‍ഷം പക്ഷിനിരീക്ഷക എന്നനിലയില്‍ ജീവിതത്തിന്റെ ഒരേടായി പ്രിയകാണുന്നു. പിന്നിട് ഭര്‍ത്താവിന് ചേര്‍ത്തലയ്ക്ക് മാറ്റം കിട്ടിയപ്പോഴും പ്രിയവെറുതെ ഇരുന്നില്ല. കിട്ടുന്ന ഒഴിവ് സമയത്തെല്ലാം പക്ഷിനിരീക്ഷണത്തിനായി ഇറങ്ങി. ആലപ്പുഴജില്ലയില്‍ ആദ്യമായി ചെങ്കുയിലിനെ കണ്ടെത്തുന്നത് പ്രിയയാണ്. താന്റെ നേട്ടം ആദ്യം പ്രിയയ്ക്ക് മനസ്സിലായില്ല. ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ പക്ഷിനീരീക്ഷക കൂട്ടായ്മയാണ് ഇക്കാര്യം പ്രിയയോടും കുടുംബത്തോടും പങ്കുവെച്ചത്.

ഇരുന്നൂറ്റി എഴുപതിനം പക്ഷികളെ പ്രിയ കണ്ടെത്തിയിട്ടുണ്ട്

ഈ ബേഡില്‍(പക്ഷിനിരീക്ഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ശാസ്ത്രസമൂഹത്തിനും ഗവേഷകര്‍ക്കും സാധാരണകാര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ സജ്ജീകരിച്ചിട്ടുള്ള വെബ് സൈറ്റ്) പ്രിയയുടെ നേട്ടം ചേര്‍ക്കപ്പെട്ടിട്ടണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവിനും കിട്ടുന്ന ഒഴിവുദിനങ്ങള്‍ പക്ഷിനിരീക്ഷണത്തിനായി ഈ കുടുംബം മാറ്റിവെച്ചു. ഭര്‍ത്താവ് ജോലിസ്ഥത്തേക്കും മക്കള്‍ സ്‌കുളിലും പോയതിന് ശേഷം ജോലികളെല്ലാം തീര്‍ത്ത് ബാക്കികിട്ടുന്ന സമയം ക്യാമറയയുമായി പക്ഷികളെ തേടിയിറങ്ങുന്ന പ്രിയ, 55ല് അധികം പക്ഷികളെ വീട്ടുപരിസരത്തില്‍ നിന്ന് കണ്ടെത്തി.

പക്ഷിനിരീക്ഷക വനിതാകൂട്ടായ്മ ഉണ്ടെങ്കിലും പ്രിയ കുടുംബത്തോടൊപ്പം മാത്രമാണ് പക്ഷിനിരീക്ഷണത്തിനായി ഇറങ്ങുന്നത്. എന്നിരുന്നാലും പക്ഷിനീരിക്ഷക വനിതാകൂട്ടായ്മയിലെ അംഗങ്ങളുമായി നല്ല സൗഹൃദമാണ് പ്രിയ വച്ചുപുലര്‍ത്തുന്നത്. അവരുമായി യാത്രയൊന്നും തന്നെ ചെയ്തിട്ടില്ലെങ്കിലും അവരിലെ ഒരംഗമായാണ് തന്നെ അവര്‍ കണുന്നതെന്നും പ്രിയ പറയുന്നു. ജനുവരി പതിനേഴിന് വനംവകുപ്പും കോട്ടയം നേച്ചര്‍സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച വേമ്പനാട് നീര്‍പക്ഷി സര്‍വ്വേയില്‍ പ്രീയയുടെയും സംഘത്തിന്റെയും ഫോട്ടോ പ്രദര്‍ശനം നടത്തിയിരുന്നു.

രാജഹംസം

കേരളത്തിന് അകത്തായും പുറത്തായും നിരവധി സ്ഥലങ്ങള്‍ പ്രിയയും കുടുംബവും പക്ഷിനിരീക്ഷണത്തിനായി യാത്രചെയ്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന പാടശേഖരങ്ങളിലും കണ്ടല്കാടുകളിലുമാണ് പ്രധാനമായും നിരീക്ഷിക്കാന്‍ ഇറങ്ങുന്നത്. ഇത്തരത്തിലുള്ള യാത്രയില്‍ ആണ് രാജഹംസത്തെ കാണാന്‍ കഴിഞ്ഞത്. കേരളത്തിലെ പക്ഷി സങ്കേതമായ തട്ടേക്കാട്ടില്‍ രണ്ടുതവണ പക്ഷി നിരീക്ഷണത്തിനായി പോയിട്ടുണ്ട്. മാക്കാച്ചി കാട(ശ്രീലങ്കല്‍ ഫ്രോഗ് മൗത്ത്്)യെ അതിന്റെ കുടുംബമായികാണാന്‍ പറ്റിയത് തന്റെ വലിയ ഭാഗ്യമായിപ്രിയകാണുന്നു. തൃശൂര്‍ ഇളനാട്ടിലേക്കുള്ളയാത്രയിലാണ് കാട്ടുരാചുക്കിനെ കാണാന്‍പറ്റിയത്. പ്രകൃതിയുടെ തന്നെ അത്ഭുതകരമായ സൃഷ്ടിയായ കാട്ടുരാചുക്കിന് വളരെ നേരത്തെ ശ്രമഫലമായാണ് ക്യാമറയില്‍ പകര്‍ത്തനായത്. പ്രകൃതിയിലെ എല്ലാ അത്ഭുതങ്ങളെയും ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. ചെറിയ പ്രാണികളും കൂണുകളും ചിത്രശലഭങ്ങളും പ്രിയയുടെ ക്യാമറയ്ക്ക് മിഴിവേകി. വീടിന് പരിസരത്തു നിന്നായി അമ്പത്തഞ്ചോളം ചിത്രശലഭങ്ങളുടെ ചിത്രംപ്രിയ പകര്‍ത്തി.

കാട്ടുരാചുക്ക്

കുട്ടിക്കാലം തൊട്ടേയുള്ള നിരീക്ഷണപാടവമാണ് നാല്‍പതുകളില്‍ എത്തിനില്‍ക്കുന്ന തനിക്ക് ഇത്തരത്തിലുള്ള നേട്ടം കൈവരിക്കാന്‍സാധിച്ചത്.തന്റെ കുടുംബം നല്‍കുന്ന മനോധൈര്യവും പിന്‍ബലവുമാണ് മുന്നോട്ടുള്ള യാത്രയില്‍ തനിക്ക് കൈമുതലായിട്ടുള്ളതെന്നും, പക്ഷിനിരീക്ഷക എന്ന നിലയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി സുഹൃത്തുക്കളെ കിട്ടാന്‍സാധിച്ചത് വലിയ സൗഭാഗ്യമായി കരുതുന്നു. ചേര്‍ത്തലയില്‍ ഒരുവീട്ടമ്മയായി ഒതുങ്ങികൂടേണ്ടിയിരുന്ന തന്നെ പൊതുസമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തിയതും ഉയര്ത്തികാട്ടിയതും ഈ മേഖലയില് വന്നതിന് ശേഷമാണ്.പ്രിയയുടെ ഭര്‍ത്താവ് കെ.ഗിരീഷ് കുമാര്‍ വയലാര്‍ കിഴക്ക് വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ആണ്. മക്കള്‍ ആദര്‍ശ്, ഹസീന

കൃഷ്ണ അര്ജുന്

2 thoughts on “പക്ഷികളുടെ ‘പ്രിയ ‘ കൂട്ടുകാരി

  • 7 April 2020 at 8:51 am
    Permalink

    കൂട്ടുകാരിയിലൂടെ എന്നെ സമൂഹത്തിൽ പരിചയെടുത്തിയതിന് വളരെ നന്ദി കൃഷ്ണ .നിങ്ങളുടെ ഈ പുതിയ സംരംഭo ഒരു വൻ വിജയമായിത്തീരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. All the best.

    Reply

Leave a Reply

Your email address will not be published. Required fields are marked *