മലയാളികൾ കണ്ടിരിക്കേണ്ട ചില ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ
കേരള ഫുഡി (keralafoodie)
ഭക്ഷണപ്രിയരായ ഏതൊരു മലയാളിക്കും ഇഷ്ടപ്പെടുന്ന ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് കേരളഫുഡി. കേരളത്തിലെ വിവിധ ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുന്ന അക്കൗണ്ട് 2016 ൽ ആണ് ആരംഭിച്ചത്. തൃശൂരുകാരനായ പി ഗോവിന്ദ് ഉൾപ്പെടുന്ന ആറുപേരുടെ സംഘം വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ഭക്ഷണം ഉണ്ടാക്കുന്ന കടകളിൽനിന്ന് ഭക്ഷണം ആസ്വദിക്കുകയും കാഴ്ചക്കാർക്കായി ലൊക്കേഷനും ചിത്രങ്ങളും വീഡിയോകളും വില വിവരങ്ങളും ഉൾപ്പെടെ പങ്കുവെക്കുന്നു.
കേരള ആർട്ടിസ്റ്സ് (kerala_artists_)
കേരളത്തിലെ വിവിധ കലാകാരന്മാരെ പരിചയപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് കേരള ആർട്ടിസ്റ്സ്. പല അക്കൗണ്ടുകൾ ഫോളോ ചെയ്യാതെ ഒറ്റ അക്കൗണ്ടിൽ നിന്നു തന്നെ കഴിവുള്ള പല കലാകാരന്മാരെയും പരിചയപ്പെടാം എന്നുള്ളതാണ് അക്കൗണ്ടിലെ പ്രത്യേകത. വ്യത്യസ്തതരം ഡ്രോയിങ്, സ്കെച്ചിങ്, പെയിന്റിംഗ് സൃഷ്ടികളെ പരിചയപ്പെടുവാനും സ്വന്തം സൃഷ്ടികൾ പരിചയപ്പെടുത്തുവാൻ അക്കൗണ്ടിലൂടെ അവസരമുണ്ട്.
പിഎസ്സി ട്രോൾസ് (kpsc_trolls)
പഠനവിഷയങ്ങൾ ട്രോൾ രൂപത്തിലാക്കി പിഎസ്സി പഠനത്തെ രസകരമാകുന്ന പേജുകളിൽ ഏറ്റവും ശ്രദ്ധേയമാണ് പിഎസ്സി ട്രോൾസ്. രസകരമായ സിനിമ, കാർട്ടൂൺ ചിത്രങ്ങൾ ഉൾപ്പെടുത്തി പി എസ് സി ചോദ്യോത്തരങ്ങൾ അനായാസം ആളുകളിലേക്ക് എത്തിക്കുന്നത് പേജ് നിരന്തരമായ അപ്പ്ഡേറ്റ് ചെയ്യുന്ന ഒന്നാണ്. ഒരു ദിവസം കൊണ്ട് തന്നെ നിരവധി ചോദ്യോത്തരങ്ങൾ ആസ്വദിച്ചു പഠിക്കുവാൻ ഒറ്റ അക്കൗണ്ട് കൊണ്ടുതന്നെ സാധ്യമാകുന്നു.
യാത്രകൾ (yatrakal)
യാത്രകളെ ഇഷ്ടപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട പേജാണ് യാത്രകൾ. വിവിധ വ്യക്തികളുടെ യാത്ര അനുഭവങ്ങളും വീഡിയോകളും റീപോസ്റ്റ് ചെയ്യുന്നതിലൂടെ പല യാത്രകൾ ഒന്നിച്ചു പോയി അനുഭവമാണ് കാഴ്ചക്കാർക്കായി പേജ് ഒരുക്കുന്നത്. ചിത്രങ്ങളെക്കാൾ അതിമനോഹരമായ വീഡിയോകൾക്ക് പ്രാധാന്യം നൽകുന്ന ഈ അക്കൗണ്ടിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
എലിഫന്റ്സ് കേരള ( elephantskerala)
കേരളത്തിലെ ആന പ്രേമികൾക്കായി ഇൻസ്റ്റാഗ്രാമിൽ ഏറ്റവും സജീവമായി നിൽക്കുന്ന പേജാണ് എലിഫന്റ്സ് കേരള. വ്യത്യസ്ത ഗജവീരന്മാരുടെ ആയിരക്കണക്കിന് ചിത്രങ്ങൾ ആന പ്രേമികൾക്കായി പങ്കുവെക്കുന്ന ഒരു അക്കൗണ്ട് ആണിത്. ഗജവീരന്മാരുടെ പേരുകളും വിവരങ്ങളും സഹിതം ചിത്രങ്ങളും വീഡിയോകളും പേജിൽ കാണാം.
തയ്യാറാക്കിയത് ആതിര സരാഗ്