സോഷ്യൽ മീഡിയയിൽ തരംഗമായി വർത്തമാനത്തിലെ ആദ്യഗാനം : ഇതുവരെ കണ്ടത് 3മില്യൺ കാഴ്ചക്കാർ

വാർത്തമാനത്തിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റ്‌ ആയതിന്റെ സന്തോഷം പങ്കിടുകയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്. ദിവസങ്ങൾ കൊണ്ട് ഗാനം വലിയ തരംഗമായി മാറി കഴിഞ്ഞു, 3 മില്യൺ കാഴ്ച്ചകാരാണ് ഗാനം ഹൃദയത്തിലേറ്റത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനത്തിലെ ആദ്യ ഗാനം മലയാളികളുടെ പ്രിയതാരങ്ങൾ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്തുവിട്ടത്.ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. അദ്ദേഹം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടെത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്.
ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം – സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്. വർത്തമാനം മാർച്ച് 12നാണ് റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *