മുക്തി
ബിന്ദു ദാസ്
നിരാലാ,
ഞാനാ വരികളിലെ
സൗന്ദര്യം
തിരഞ്ഞു ചെന്നെത്തി ബൊളീവിയൻ കാടുകളിൽ അവിടെ കണ്ടൊരാ ചുവന്ന നക്ഷത്രം
കൊത്തിവെച്ചെൻറെ ഹൃത്തിലായ്
രാവുൽ ബേൽ
എന്ന കവിതപോൽ…..
ഇവിടെ മാനവികതയുടെ മഹാ ശിൽപ്പം മണ്ണിൽ പുതയുമ്പോൾ
അകലെ കസാനിലെ ചുവരുകൾ പറയുന്നു;
അരാജകത്വതി൯
ഭൂതങ്ങളെ ആവാഹിച്ച് മണ്ണിൽ കുഴിച്ചിട്ട തൊക്കെയും
പുറത്തുചാടിയിട്ടുണ്ട്
ഒളി മങ്ങിയ താരകം തെളിച്ചു വെക്കാൻ സമയമായി, ഫ്യൂഡലിസത്തിന്റെ അവശേഷിപ്പുകൾ തുടച്ചു നീക്കാൻ!
കരിമിഴി യും കാർകൂന്തലും
കറുപ്പിനേഴഴകെന്നു൦
കവിതയിൽ മാത്രം……
ശ്വാസത്തിനു നിറമില്ലെന്നു തിരിച്ചറിയാത്തിട൦
അവിടം നരകമാണ്….
അവിടെ അസമത്വത്തിന്റെ ആണി കല്ലുപറിച്ചെറിയുമ്പോൾ, മോസലിൻറെ മനോഹര തീരത്തു നിന്നും ലോകത്തെ മാറ്റാനാണു ഞാൻ ശ്രമിക്കുന്നതെന്ന് എന്ന് ആരോ പറയുന്നത് പോലെ…..