കുഞ്ഞ്

ചിഞ്ചു രാജേഷ്‌.

വഴിയരികിൽ വീണൊരു ശിശുവിൻ മുലപ്പാൽ നുകരുവാൻ അവനിന്നമ്മഎവിടെ,
ഓടയിൽ ഗന്ധമേറ്റുറങ്ങുന്നു.. കുഞ്ഞു പൈതൽ…
ചോര വാർന്നു വറ്റും മുൻപേ ഇട്ടിട്ടു പോയൊരമ്മ തൻ-
വാത്സല്യമെറ്റു വാങ്ങാൻ തുടിക്കുന്നു കുഞ്ഞു പൂപൈതൽ.
ഒരിറ്റു പാൽ നുണയാൻ, മാറിൻ ചൂടേറ്റുറങ്ങാൻ, അടഞ്ഞ തേങ്ങലിൽ വിശന്നു കേഴുന്നു…
ഒരു നേർത്ത തലോടലിൽ, ഒന്നെന്നെ വാരി പുണർന്നെങ്കിൽ, കൊതിയോടെ കാത്തിരിപ്പൂ,
ദുർഗന്ധ മേൽകുമീ ഓടയിൽ…

Leave a Reply

Your email address will not be published. Required fields are marked *