കാട്ടു പൂവ്

ബീന കുറുപ്പ് ആലപ്പുഴ


ചന്ദന ചെപ്പു തുറക്കുവതെന്തിന്?
ചന്തത്തിൽ ചന്ദനം പൂശുവാനോ ?
ചാഞ്ഞു ചരിഞ്ഞു കിടക്കുമാമന്താര പൂക്കളും , സഖി നിൻ മാറിൽ മാലേയം പൂശുവാനോ ?
മാന്തളിർ തിന്നു മടുത്തോരാമഞ്ഞക്കിളിക്കും , മാടി വിളിക്കുമാ തെന്നി ളം കാറ്റും മൗനരാഗം മൂളുവതെന്തിന്?
തനുവാകെ അനുരാഗതംബുരു മീട്ടുന്ന പോലെ യാനന്ദ ലഹരിയും വന്നു ചേർന്നു –
ആമോദമെന്നിൽ സ്പുരിച്ചു തുടങ്ങി ജന്മാന്തരങ്ങളിലെപ്പോഴൊ നിൻ ചാരുതയാർന്നോരു മുഖമെന്നിലൊളിപ്പിച്ചു കാട്ടരുവികൾ കളകളാരവം മുഴക്കി കാട്ടുതേൻ വണ്ടിന്റെ മുളക്കം കേട്ടു ,
ഏറെ കൊതിയോടെ – നിന്ന നേരം
തേനും വയമ്പും ചേർത്തു നുണഞ്ഞ പോൽ –
തേന്മാവിൻ കീഴിലായ് തെല്ലു നേരം കഴിയവേ
ആ കാശം ചുറ്റിത്തിരിഞ്ഞോരംശുമാനപ്പോൾ ശൃംഗാര ഭാവത്തിൽ ചേർന്നു നിന്നു.
കാലയവനികയ്ക്കുള്ളിലൊളിപ്പിച്ച കദന സ്വപ്ന – ങ്ങളത്രയും ചിന്നി തെറിച്ചു വീണു.
കാലം ചിരിച്ചു മിഴികൾ നനച്ചു –
കാണാനായ് കൊതിച്ചു നയനങ്ങളും ,
വന്നില്ല, തന്നില്ല ഒന്നുമെനിക്ക് ,
നഷ്ട സ്വപനങ്ങളാൽ കൂടാരം കെട്ടി – പൊട്ടിത്തകർന്നോരു മേൽക്കൂരയ്ക്കു ളളിലായ് ഇത്തിരി നേരം തലചായ്ച്ചുറങ്ങി – പിന്നെയുണർന്നോരു പ്രഭാതത്തിരി മിന്നായം പോലെ ബുദ്ധി പിറന്നു കാണുന്ന മാത്രയിൽ – കാട്ടുപൂക്കൾ തൻ മുഖമൊന്നു മാത്രം
പൂജിക്കാനാവില്ല പ്രണയിക്കാനാവില്ല
പൂജയ്ക്കെടുക്കാത്ത കാട്ടു പൂവാണ് ഞാൻ

Leave a Reply

Your email address will not be published. Required fields are marked *