സുശാന്ത് സിംഗ് രജ്പുതിന്റെ മരണം : സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
ഡൽഹി: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. കേസിൽ ആരോപണവിധേയയാ റിയാ ചക്രബർത്തി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക ഉത്തരവ്. കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്തിനെ മുംബെയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരാധകരും സുഹൃത്തുക്കളും ആദ്യം മുതൽ തന്നെ രംഗത്തെത്തിയിരുന്നു. മരണം നടന്ന് ഒരുമാസം പിന്നിട്ടപ്പോൾ താരത്തിന്റെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു.
സുശാന്തിന്റെ കാമുകിയായ റിയാ ചക്രബർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കുടുംബത്തിന്റെ പരാതി. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ റിയക്കെതിരെ ഉന്നയിച്ച കുടുംബം ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ ജന്മനാടായ ബീഹാറിലായിരുന്നു കുടുംബം പരാതി നൽകിയത്