ചുഴല്‍”
സൈന പ്ലേയിൽ കാണാം

നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറില്‍ നിഷ മഹേശ്വരന്‍ നിര്‍മ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചുഴല്‍’ സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമില്‍ റീലീസായി.

ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ആര്‍ജെ നില്‍ജ, സഞ്ജു പ്രഭാകര്‍, എബിന്‍ മേരി, ഗസല്‍ അഹമ്മദ്, ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സുഹൃത്തുക്കളായ നാല് യുവാക്കളും ഒരു യുവതിയും അടങ്ങുന്ന ഗ്രൂപ്പ് ഇടുക്കിയിലെ ഒരു ഹില്‍ സ്‌റ്റേഷനിലേക്ക് എത്തിച്ചേരുന്നതും, തുടര്‍ന്നു നടക്കുന്ന കാര്യങ്ങളുമാണ് മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തിലുള്ള ചുഴലിന്റെ പ്രമേയം.

കുട്ടിക്കാനത്തും പരിസര പ്രദേശങ്ങളിലുമായാണ് ‘ചുഴല്‍’ ചിത്രീകരിച്ചത്.ഫാസ്റ്റ് പാസിങ് ആയ ഈ ത്രില്ലര്‍ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭൂതിയായിരിക്കും പകരുക.ഛായാഗ്രഹണം- സാജിദ് നാസര്‍, എഡിറ്റിങ്ങ്- അമര്‍ നാദ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജയ് സുന്ദർ,കല-കിഷോർകുമാർ,മേക്കപ്പ്-സായിപ്രസാദ്,വസ്ത്രാലങ്കാരം-ആതിര മനീഷ്,സൗണ്ട്-അനീഷ് പി, അസിസ്റ്റന്റ് ഡയറക്ടർ-ജിഷ്ണു,ഡിസൈൻ-യെല്ലോ ടൂത്ത്,വാര്‍ത്ത പ്രചരണം-
എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *