സ്കൂട്ടി പെപ്പിൽ ഒരു സ്വപ്നയാത്ര
ഇന്നത്തെ പെണ്കുട്ടികളെല്ലാം വേറെ ലെവലാണ് അവരുടെ നിശ്ചയദാര്ഡ്യത്തിനും ആഗ്രഹത്തിനും മുന്നില് മുട്ടുമടക്കാത്ത ഒന്നും തന്നയില്ല എന്നുവേണം പറയാന്. സ്വപ്നയാത്രയ്ക്ക് തയ്യാറെടുക്കുകയാണ് രണ്ട് പെണ്കുട്ടികള്. അവരുടെ യാത്രയ്ക്ക് ഉണ്ട് ഏറെ പ്രത്യേകതകള്… സാമൂഹിപ്രവര്ത്തകയായ സിമിയും അനാമികയുമാണ് കൊച്ചിയില് നിന്ന് ലഡാക്കിലേക്ക് സ്കൂട്ടില് പെപ്പില് യാത്രയ്ക്ക് ഒരുങ്ങുന്നത്.
ഒരു സ്കൂട്ടി പെപ്പ് യാത്ര… അനാമികയുടെയും സിമി അഗസ്റ്റിൻറെയും കുറെ നാളത്തെ സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാകാനുള്ള സാഹചര്യങ്ങളൊരുക്കുമ്പോൾ സാമൂഹിക പ്രവർത്തകരായ ഇരുവരും ഒരു കാര്യം കൂടി മനസ്സിലുറപ്പിച്ചു. ഈ യാത്ര പരിസ്ഥിതി സൗഹൃദമായിരിക്കണം. അതുകൊണ്ടുതന്നെ പോകുന്ന വഴികളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും ആശുപത്രികളിലും പൊലീസ് സ്റ്റേഷനുകളിലും വൃക്ഷ തൈകൾ നടാൻ ഇവരുടെ തീരുമാനം.
കൊച്ചിയിൽ നിന്ന് ലഡാക്കിലേക്കുള്ള 3725 കിലോമീറ്റർ ദൂരം 25 ദിവസം കൊണ്ട് പിന്നിടാനാണ് ഇവരുടെ തീരുമാനം. പകൽ സമയങ്ങളിൽ മാത്രമാവും സഞ്ചരിക്കുക. ഒരു ദിവസം 250 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
ഗൾഫിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്ന ഇരുവർക്കും നിരവധി ഗ്രൂപ്പ് റൈഡിങ്ങുകളിൽ പങ്കെടുത്ത അനുഭവ സമ്പത്തുണ്ടെങ്കിലും ആദ്യമായാണ് ഇവർ ഇത്രയും ദൂരം സ്കൂട്ടിപെപ്പിൽ സഞ്ചരിക്കാൻ ഒരുങ്ങുന്നത്. ട്രീ ബെൽറ്റ്, സേവ് നേച്ചർ എന്നീ കൂട്ടായ്മകളിലെ സജീവ പ്രവർത്തകരാണിവരും. ഈ കൂട്ടായ്മകൾ നടത്തിയ നിരവധി റെഡിങ്ങിലും ഇരുവരും പങ്കെടുത്തിരുന്നു.
15ന് പകൽ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്ന് യാത്രതിരിക്കാനായിരുന്നു തീരുമാനം. എന്നാൽ സാമൂഹ്യ പ്രവർത്തകരായ ഇരുവരും കൊറോണ മുൻ കരുതൽ യാത്ര തീയതി നീട്ടി വയ്ക്കുകയായിരുന്നു. കൊറോണ ജാഗ്രത നിർദ്ദേശങ്ങൾ മാറിയലുടൻ ഇവർ ലഡാക്കിലേക്ക് യാത്രതിരിക്കാനാണ് ഇവരുടെ തീരുമാനം. കൊല്ലം ആനയടി സ്വദേശിനിയാണ് ആർ അനാമിക, കോട്ടയം പാല സ്വദേശിയാണ് സിമി അഗസ്റ്റിൻ.