‘ ഹേയ് സിനാമിക’യിൽ അഭിനയിച്ചും പാടിയും ദുൽഖർ
ദുൽഖർ നായകനായെത്തുന്ന തമിഴ് ചിത്രമാണ് ‘ ഹേയ് സിനാമിക’ . ഹേയ് സിനാമികയിൽ ‘ അച്ചമില്ലെ അച്ചമില്ലെ ‘ എന്ന പാട്ടാണ് ദുൽഖർ പാടിയിരിക്കുന്നത്. മലയാളത്തിൽ ഇതിനോടകം ധാരാളം ചിത്രങ്ങളിൽ ദുൽഖർ ഗാനം ആലപിച്ചിട്ടുണ്ട്. ആദ്യമായാണ് തമിഴിൽ ഗാനം ആലപിച്ചിരിക്കുന്നത്.
പാടുന്ന വീഡിയോ ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ചമില്ലെ ഗാനം ജനുവരി 14 നാണ് റിലീസ് ചെയ്യുക. സംഗീതം സംവിധാനം ഗോവിന്ദ് വസന്തയും വരികൾ മദൻ കർക്കിയുമാണ്.