ചെമ്മീന്‍ മസാലപ്പുട്ട്
അവശ്യ സാധനങ്ങള്‍
- പുട്ടുപൊടി ഒന്നരകപ്പ്
- ചെറിയതരം ചെമ്മീന്‍ 200 ഗ്രാം
- മുളകുപൊടി ഒന്നര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
- പെരുംജീരകപ്പൊടി അര ടീസ്പൂണ്‍
- വെളുത്തുള്ളി അരച്ചത്, മല്ലിപ്പൊടി ഒരു ടീസ്പൂണ്‍ വീതം
- സവാള (പൊടിയായി മുറിച്ചത്) രണ്ടെണ്ണം
- പച്ചമുളക് (പൊടിയായി മുറിച്ചത്) നാലെണ്ണം
- വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
- തേങ്ങ ചിരവിയത് അര കപ്പ്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി എടുത്ത് മൂന്നുമുതല്‍ ആറുവരെയുള്ള ചേരുവകളും ഉപ്പും ചേര്‍ത്ത് അല്പം വെള്ളത്തില്‍ വേവിച്ച് വറ്റിക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, അല്‍പം കറിവേപ്പില എന്നിവ വഴറ്റുക. സവാള മൃദുവാകുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്ത് ഉലര്‍ത്തി എടുക്കുക. പുട്ടുപൊടിയില്‍ തേങ്ങയും ഉപ്പും ചേര്‍ത്ത് കൈവിരലുകള്‍ കൊണ്ട് യോജിപ്പിക്കുക. പുട്ടുകുറ്റിയില്‍ ആദ്യം നാല് ടേബിള്‍സ്പൂണ്‍ ചെമ്മീന്‍ മസാല ഇട്ട് മീതെ അരക്കപ്പ് പുട്ടുപൊടി ഇടുക. ഇതേപോലെ അടുക്കടുക്കായി പൊടിയും ചെമ്മീന്‍ മസാലയും ഇട്ട് നിറച്ച് പുട്ട് ആവികേറ്റിയാല്‍ ചെമ്മീന്‍ മസാലപുട്ട് റെഡി.
Photo courtesy google