ഗോൾഡ് ബോണ്ട് നിക്ഷേപം: 80 ശതമാനം നേട്ടം

ഗോൾഡ് ബോണ്ടിലെ നിക്ഷേപം ഇപ്പോൾ തിരിച്ചെടുത്താൽ 80 ശതമാനം ലാഭം. 2015ൽ ആദ്യഘട്ടമായി പുറത്തിറക്കിയ ഗോൾഡ് ബോണ്ട് തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് വില നിശ്ചയിച്ചതോടെയാണിത്. ഒരു യൂണിറ്റിന് 4,837 രൂപ നിരക്കിലാണ് ബോണ്ട് തിരികെ വാങ്ങുക.

ഗ്രാമിന് തുല്യമായ ഒരു യൂണിറ്റിന് 2,684 രൂപ നിരക്കിലായിരുന്നു 2015 നവംബർ 5-20 കാലയളവിൽ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. ഇതുപ്രകാരം 80ശതമാനമാണ് നിക്ഷേപകർക്ക് നേട്ടം ലഭിച്ചത്. വാർഷികാദായമാകട്ടെ 12.5ശതമാനവും.

എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവർഷം പൂർത്തിയാക്കിയാൽ നിക്ഷേപം തിരിച്ചെടുക്കാൻ അനുവദിക്കും. ഇതുപ്രകാരം അഞ്ചുവർഷം പിന്നിട്ട ബോണ്ടുകൾ ആദ്യഘട്ടമായി കഴിഞ്ഞ നവംബറിൽ തിരിച്ചെടുക്കാൻ അനുവദിച്ചിരുന്നു. ഓരോ ആറുമാസം കഴിയുമ്പോഴും അഞ്ചുവർഷം പൂർത്തിയാക്കിയ ബോണ്ടുകൾ പണമാക്കാം.

ഗോൾഡ് ബോണ്ട് വാങ്ങിയ ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ മറ്റ്ഏജൻസികളിലോ അപേക്ഷനൽകിയാൽ പണംതിരികെ ലഭിക്കും. കാലാവധിയെത്തി തിരിച്ചെടുക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതി നൽകേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *