ഏഷ്യയിലെ ഏറ്റവും വിലയേറിയ അപ്പാര്‍ട്ട്മെന്‍റ് വിറ്റത് 610 കോടി രൂപയ്ക്ക്
ഏഷ്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ അപ്പാര്‍ട്ട്മെന്‍റ് വിറ്റു. ഹോങ്ങ് കോങ്ങിൽ സ്ഥിതി ചെയ്യുന്ന ഈ ആഡംബര അപ്പാർട്ട്‌മെന്റ് 610 കോടിക്കാണ് വിറ്റത്. എന്നാല്‍ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയ വ്യക്തിയെ കുറിച്ച് യാതൊരുവിവരവും ഇല്ല.ഇതേ വ്യക്തി തന്നെയാണ് അടുത്തിടെ 535 കോടി രൂപ മുടക്കി പ്രദേശത്തെ തന്നെ മറ്റൊരു ആഡംബര അപ്പാർട്ട്‌മെന്റും സ്വന്തമാക്കിയത്.
ഒരു സ്‌ക്വയർ ഫീറ്റിന് 13.43 ലക്ഷം രൂപയാണ് അപാർട്ട്‌മെന്റിന് ഈടാക്കിയ വില. 4,544 ആണ് അപ്പാർട്ട്‌മെന്റിന്റെ ആകെ വലുപ്പം. മൂന്ന് പാർക്കിംഗ് സ്ലോട്ടുകളാണ് ഈ അപ്പാർട്ട്‌മെന്റിന് മാത്രം ഉള്ളത്
ഹോങ്ങ് കോങ്ങിലെ മൗണ്ട് നിക്കോൾസൺ പ്രൊജക്ടിലാണ് അപാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. വാർഫ് ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് അപാർട്ട്‌മെന്റ് വിറ്റത്. പ്രദേശത്തെ ഏറ്റവും ആഡംബര റെസിഡൻഷ്യൽ ഏരിയയായ പീക്കിലാണ് ഈ അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.