പത്തൊൻപത് പ്രാവശ്യം അബോഷൻ , കാത്തിരുന്ന് കിട്ടിയ കണ്മണിയുടെ ഭാരം 6 കിലോഗ്രാം..
അരിസോന സ്വദേശിനിയായ കാരി പറ്റൊണൈ എന്ന യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത് ഒക്ടോബർ ആദ്യമാണ്. പക്ഷെ കുഞ്ഞിനു ചേരുന്ന ഡയപ്പറുകളും പുതപ്പുകളും ഒന്നും ലഭിച്ചിരുന്നില്ല. കാരണം സാധാരണ കുട്ടികളേക്കാൾ കൂടുതൽ ആയിരുന്നു കാരിയുടെ കുഞ്ഞിന്റെ ഭാരം. 6.4 കിലോഗ്രാം.
ഹോസ്പ്പിറ്റലിൽ ഉണ്ടായിരുന്ന ഡയപ്പറുകളൊന്നും കുഞ്ഞിന് ചേർന്നില്ല. ഫിൻലി എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്ന സമയത്ത് ഡോക്ടർമാരും ചുറ്റുമുണ്ടായിരുന്ന നഴ്സുമാരും അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയതായി കാരി പറയുന്നു. നവജാതശിശുക്കൾക്ക് മൂന്നര കിലോഗ്രാം വരെയാണ് സാധാരണഗതിയിൽ ഭാരം ഉണ്ടാകുന്നത്. ഗൈനക്കോളജിസ്റ്റായി ജോലി ആരംഭിച്ച ശേഷം കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലുപ്പമുള്ള നവജാതശിശുവിനെ താൻ കാണുന്നതെന്നായിരുന്നു ഡോക്ടറിന്റെ പ്രതികരണം. ഫിൻലിയുട ജനനസമയത്ത് ഉണ്ടായിരുന്ന ഉയരം 23.75 ഇഞ്ച് ആണ്.
കുഞ്ഞ് ജനിക്കുമ്പോൾ ഇടാൻ വേണ്ടി സൂക്ഷിച്ച് വെച്ചിരുന്ന വസ്ത്രങ്ങളിൽ ഒന്നു പോലും പാകമായിരുന്നില്ല. പിന്നീട് ആറുമാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിന് ഇണങ്ങുന്ന ഡ്രസ്സും ഡയപ്പറുമാണ് ഫിൻലിക്കായി വാങ്ങിയത്. ഹോസ്പ്പിറ്റലിലെ ആദ്യത്തെ സംഭവം ആയിരുന്നു ഇത്. ഗർഭകാലത്ത് ഒരുപാട് അസ്വസ്ഥതകൾ നേരിട്ടതായി കാരി പറഞ്ഞു. എന്നാൽ പോലും കാരി സഹിച്ചു. കാരണം 19 പ്രാവശ്യം ആണ് അബോഷൻ നേരിട്ടത്. ഫൈബ്രോയ്ഡുകളും രക്തം കട്ടപിടിക്കുന്ന അവസ്ഥയും മൂലമാണ് ഇങ്ങനെ സംഭവിച്ചത്. 10 ഉം രണ്ടു വയസ്സുള്ള രണ്ടു കുട്ടികളും കാരിയ്ക്ക് ഉണ്ട്. ഇപ്പോൾ കുത്തിനെ കൈയ്യിൽ കിട്ടിയ സന്തോഷത്തിലാണ് ഈ യുവതി.