“ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ “ടിക് ടോക് താരം ഉണ്ണി ലാലു,സിനിമ താരം നയന എൽസ എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി നവാസ് ഹിദായത്ത്
സംവിധാനം ചെയ്ത ” ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ ” എന്ന ഷോർട്ട് ഫിലിം സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനൽ റിലീസ് ചെയ്തു.


പേര് സൂചിപ്പിക്കും പോലെ തന്നെ കോവിഡും ക്വാറന്റെയിനും ആസ്പദമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയ മുഹൂർത്തങ്ങളുടെ സാക്ഷാത്കാരമാണ് ” ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ “.
ഈ ചിത്രത്തിന്റെസംഗീത സംവിധായകൻ ജോയൽ ജോൺസ് തന്നെ ആലപിച്ച ‘ഹലോ ഹലോ’ എന്ന പ്രണയ ഗാനം ടിറ്റോ പി തങ്കച്ചൻ എഴുതിയതാണ്.സില്ലി മോങ്ക്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദ് നിർവ്വഹിക്കുന്നു.
എഡിറ്റർ-സാഗർ ദാസ്.

Leave a Reply

Your email address will not be published. Required fields are marked *