വാളന്‍പുളിയിട്ട അയലക്കറി
റെസിപി : പ്രീയ ആര്‍ ഷേണായ്
അയല – 5-7 ഇടത്തരം
മല്ലി – 4 ടീസ്പൂൺ
ഉഴുന്ന് – 2 ടീസ്പൂൺ എണ്ണം
വറ്റൽ മുളക് – 15-20
വാളൻ പുളി – ചെറുനാരങ്ങാ വലുപ്പത്തിൽ
സവാള വളരെ ചെറുതായി അരിഞ്ഞത് – 1
വലുത്ഇഞ്ചി പൊടിയായി അരിഞ്ഞത് – 2 ടീസ്പൂൺ
വെള്ളം – 2 കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് വറ്റൽ മുളക് , മല്ലി , ഉഴുന്ന് എന്നിവ ഒരുമിച്ചു ചേർത്ത് ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുകതണുത്തതിനു ശേഷം പുളിയും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുകഇനി അരപ്പിലോട്ട് ഇഞ്ചിയും സവാള അരിഞ്ഞതും നേരിട്ട് ചേർത്ത് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് ഒരു മൺചട്ടിയിൽ തിളപ്പിക്കുക ..ഉപ്പ് ചേർക്കാംഗ്രേവി ഇത്തിരി നേർത്തിരുന്നാലും കുഴപ്പമില്ല …തിളച്ചു വരുമ്പോൾ അയല കഷ്ണങ്ങൾ ചേർത്ത് ചെറുതീയിൽ പാകമാകാൻ വെയ്ക്കുക … (ഒരു 15 മിനുറ്റുകളോളം )കഷ്ണങ്ങൾ വെന്തു ഗ്രേവി ഇത്തിരി കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം ..മീതെ വെളിച്ചെണ്ണ ഒഴിക്കാം ..
note കറിവേപ്പില സാധാരണ ഇടാറില്ല ….ഒഴിവാക്കാൻ പറ്റാത്തവർക്ക് ചേർക്കാംമുളക് ഒരു ഏകദേശ എണ്ണമാണ് ..നിങ്ങളുടെ സ്വാദാനുസരണം കുറയ്ക്കാം … മുളക് വറുക്കുമ്പോൾ അതിന്ടെ എരിവ് അല്പം കുറയും … അത് കൊണ്ട് എണ്ണം കൂടിയോ ന്നുള്ള പേടി വേണ്ട.. …കഴിയുന്നതും മുഴുവൻ മല്ലി യും വറ്റൽ മുളകും തന്നെ ഉപയോഗിക്കുക … മല്ലിപ്പൊടിയും മുളകുപൊടിയും ഒഴിവാക്കുകസവാളയും ഇഞ്ചിയും വഴറ്റാറില്ല … നേരിട്ട് അരപ്പിലോട്ട് ചേർക്കുന്നതാണ്