മഴ: എലിപനിക്കെതിരെ ജാഗ്രത്രവേണം

സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.

മലിനജലം, മണ്ണ് എന്നിവയുമായി സമ്പര്‍ക്കമുണ്ടാകുന്നവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. വെള്ളം കയറിയ മേഖലകളില്‍ താമസിക്കുന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ മണ്ണും വെള്ളവും കടക്കാത്ത വിധത്തില്‍ സുരക്ഷിതമായി മൂടിയവയ്ക്കു. പനിയുണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടര്‍മാരെ സമീപിക്കണം.

Leave a Reply

Your email address will not be published. Required fields are marked *