ഓട്സ് ഉപ്പ്മാവ്

റെസിപി അമ്പിളി ഹരിപ്പാട്

ആവശ്യ സാധനങ്ങള്‍
നെയ്യ് – 1 ടേബിൾസ്പൂൺ
കശുവണ്ടിപരിപ്പ് – 5
കടുക് – 1 ടീസ്പൂൺ
കറിവേപ്പില– ആവശ്യത്തിന്
ഇഞ്ചി – 1 ഇഞ്ച് കഷ്ണം (പൊടിയായി അരിഞ്ഞത്)
പച്ച മുളക് – 1 പൊടിയായി അരിഞ്ഞത്
കായപ്പൊടി – 1/4 ടീസ്പൂൺ
വെള്ളം – 2 1/2 കപ്പ്
സവാള – 1
ഓട്സ് – 1 കപ്പ്
കടല (ബേബി ചിക്ക് പീ, വറുത്തു പൊടിച്ചത്) – 1 ടേബിൾസ്പൂൺ
കാരറ്റ് – 1/2 കപ്പ് (ആവയിൽ വേവിച്ചത്)
ബീൻസ് – 1/2 കപ്പ് (ആവയിൽ വേവിച്ചത്)
സ്വീറ്റ് കോൺ – 1/2 കപ്പ് (ആവയിൽ വേവിച്ചത്)
ഉപ്പ് – ആവശ്യത്തിന്


തയാറാക്കുന്ന വിധം


ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ച് കശുവണ്ടി പരിപ്പ് വറത്തെടുക്കുക. ഇതിലേക്ക് കടുക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, കായം എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക ,സവാള അരിഞ്ഞത് ഇട്ടുകൊടുക്കാം. ചേരുവകള്‍ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റികൊണ്ടിരിക്കുക. വറുത്തെടുത്ത ഓട്സ്, സ്വീറ്റ് കോൺ, കാരറ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

രണ്ടര കപ്പ് തിളച്ച വെള്ളം ഒഴിച്ച് തീ കൂട്ടി, അടച്ച് വെച്ച് 10 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ചൂടോടെ വിളമ്പാം .

Leave a Reply

Your email address will not be published. Required fields are marked *