നഖങ്ങളുടെ പരിചരണം എങ്ങനെ?

നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. മുഖവും കൈകാലുകളും കാത്ത് പരിപാലിക്കുന്നപോലെ തന്നെ സംരക്ഷിക്കേണ്ടതാണ് നഖങ്ങളും. നഖങ്ങളുടെയും കൈവിരലുകളുടേയും സൗന്ദര്യം വർദ്ധിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ. എന്നാൽ നഖത്തെ ബാധിക്കുന്ന പ്രശ്ങ്ങൾ പലരുടെയും സ്വസ്ഥത നശിപ്പിക്കുന്നു.നെയിൽ പോളിഷും മൈലാഞ്ചിയും പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് മോശം നഖങ്ങൾ മറച്ചു പിടിക്കാനാണ് പലരും ശ്രമിക്കുക.


പോഷകപ്രദമായ ഭക്ഷണം ശീലമാക്കുന്നത് നഖനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളം ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവ ആഹാരക്രമത്തിന്റെ ഭാഗമാക്കുക. പോഷക ഗുണങ്ങൾ ധാരാളമുള്ള പാൽ, പഴം, മത്തി, ചീര, മുട്ട, പച്ചക്കറികൾ തുടങ്ങിയവയും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. അയൺ, വിറ്റാമിൻ സി എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നതിലൂടെ നഖങ്ങളിൽ കണ്ടുവരുന്ന വെള്ളപ്പാടുകൾ മാറ്റാം.

നഖങ്ങൾ മികച്ച രീതിയിൽ പരിചരിക്കുവാനും മനോഹരമാക്കുവാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ് ഇതാ
ടീ ട്രീ ഓയിൽ നഖങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ്. കോട്ടൺ തുണിയിലോ പഞ്ഞിയിലോ ടീ ട്രീ ഓയിൽ ഒഴിച്ച് ദിവസവും ഒരു തവണ നഖങ്ങളിൽ പുരട്ടി മസ്സാജ് ചെയ്യുക.


കേടാവുന്നതും പൊട്ടുന്നതുമായ നഖങ്ങൾ അകറ്റാൻ ഒലിവ് ഓയിൽ മികച്ചതാണ്. ആഴ്ചയിൽ രണ്ട് തവണ ഒലിവ് ഓയിൽ ഉപയോ​ഗിച്ച് നഖങ്ങൾ മസാജ് ചെയ്യുന്നത് നഖങ്ങളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നു. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും നഖങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.നാരങ്ങ നഖങ്ങളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഗുണങ്ങളുമുണ്ട്. നാരങ്ങ ഉപയോ​ഗിച്ച് നഖം മസാജ് ചെയ്യുന്നത് നഖത്തിലെ കറ ഒഴിവാക്കാൻ സ​ഹായിക്കും.


വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നഖങ്ങളെയും ചർമ്മത്തെയും ആരോഗ്യകരമായി നിലനിർത്താൻ ഏറെ നല്ലതാണ്. ആരോഗ്യമുള്ള നഖങ്ങൾക്കായി വെളിച്ചെണ്ണ ഉപയോഗിച്ച് നഖത്തിൽ മസാജ് ചെയ്യുക.നഖങ്ങൾക്ക് സ്വാഭാവിക പരിചരണം നല്‍കാന്‍ പെട്രോളിയം ജെൽ പുരട്ടിയ ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *