മഴക്കാലത്ത് മുടികൊഴിച്ചില്‍ കൂടുതാലാണോ?…. വഴിയുണ്ട്..
മഴക്കാലത്ത് നേരിടുന്ന സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. മുഷിഞ്ഞ മുടിയും താരനും മഴക്കാലത്തെ പ്രശ്നങ്ങളാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലത്തും മുടി കൊഴിച്ചിൽ ഗണ്യമായി കുറയ്ക്കാനും മുടി ആരോഗ്യകരമായി നിലനിർത്താനും കഴയും
മുടിയുടെ പരിപാലനം മഴക്കാലത്ത് കൂടുതൽ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ കുറച്ച് ശ്രദ്ധിച്ചാൽ മുടി കൊഴിച്ചിൽ അടക്കം മഴക്കാലത്ത് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാം
ഉള്ളി
ളളിയുടെ നീര് തലയോട്ടിയിൽ നല്ലവണ്ണം തേച്ചുപിടിപ്പിക്കുക30-50 മിനിറ്റ് വച്ചശേഷം വെളളത്തിൽ കഴുകി കളയുക ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യൂ
ചെമ്പരത്തി
ചെമ്പരത്തിയുടെ ഇലകളും പൂവും നല്ല പേസ്റ്റ് രൂപത്തിൽ മിക്സി ജാറിൽ അടിച്ചെടുക്കുക.ഇതിൽ കുറച്ച് തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം ഇളം ചൂടുളള വെളളത്തിൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ആഴ്ചയിൽ ഒരിക്കലോ രണ്ടു തവണയോ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് നല്ലതാണ്.