വിജയ്സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി

തമിഴ് നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി ദൈവതിരു പശുപൺ മുത്തുരാമലിംഗ തേവരെ നടൻ അപമാനിച്ചു എന്നാരോപിച്ചാണ് സംഘടനയുടെ ഔദ്യോഗിക ട്വിറ്റർ പേജിലം ആഹ്വനം ചെയ്തിരിക്കുന്നത്.നടനെ ചവിട്ടുന്നവര്‍ക്ക് ഓരോ ചവിട്ടിനും 1001 രൂപയാണ് സമ്മാനമായി നല്‍കുന്നതെന്നാണ് സംഘടനയുടെ വാഗ്ദാനം.


തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചിരുന്നെന്നും എന്നാൽ ക്ഷണം വിജയ് സേതുപതി നിരസിച്ചെന്ന് ആരോപിച്ചാണ് നടനെതിരെ ഇത്തരത്തിലുള്ള വിവാദ പ്രസ്താവന മക്കള്‍ക്ഷി നടത്തിയത്

കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേല്‍ക്കുന്ന സാഹചര്യവുമുണ്ടായി. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്‍റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്താന്‍ ബെംഗളൂരുവിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *