കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേളബാബു. പ്രായവും ആരോഗ്യവും കണക്കിലെടുത്തുമാത്രമേ തുടർചികിൽസയിൽ തീരുമാനമെടുക്കൂ എന്നും അദ്ദേഹം അറ്ിയിച്ചു. കുറച്ചു ദിവസമായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അവര്‍.
കുറച്ചു കാലമായി രോഗാവസ്ഥകള്‍ ലളിതയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലടക്കം അവര്‍ സജീവമായിരുന്നു. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടുന്ന് തിരിച്ചുവന്നതിനുശേഷമാണ് രോഗം മൂര്‍ച്ഛിക്കുന്നതും ആശുപത്രിയില്‍ ചികിത്സ തേടുന്നതും. കേരള ലളിതകലാ അക്കാദമി ചെയര്‍പഴ്‌സനാണ് കെപിഎസി ലളിത.