മിനിസ്കേര്‍ട്ട് അണിയൂ ഫാഷന്‍ ക്യൂനാകാം

സ്കേര്‍ട്ടിന് ഇറക്കം കുറഞ്ഞെന്ന വിമര്‍ശനം ഇപ്പോള്‍ തീരെ കേള്‍ക്കാനില്ല. മിനി സ്കേര്‍ട്ടുകള്‍ ഇപ്പോൾ പെൺകുട്ടികളുടെ വാർഡ്രോബുകളിലും സാധാരണമായി. ഹോളിവുഡ് നായികയെപ്പോലെ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറികളും റീൽസിലുമെല്ലാം പെൺകുട്ടികളെ കാണാൻ സാധിക്കുന്നത്.

വസ്ത്ര ധാരണത്തെ പറ്റി ഓരോ പെൺകുട്ടികൾക്കും ഇന്ന് തികഞ്ഞ ബോധ്യമുണ്ട്. ക്യൂട്ട് സ്റ്റേറ്റ്മെന്റ് പീസായി മിനി സ്കർട്ടുകൾ വീണ്ടും തരംഗമാകുന്നു. 1960-കളിൽ ഫാഷൻ പ്രേമികൾക്കിടയിലേക്ക് കത്തിക്കയറി വന്ന വസ്ത്രമാണ് മിനി, മൈക്രാ സ്കർട്ടുകൾ. 90-കളിലും മങ്ങാതെ നിന്നുവെങ്കിലും ആ ട്രെൻഡ് ഔട്ടായതും വളരെ വേഗത്തിലായിരുന്നു. എന്നാൽ 2021-ൽ മിനി സ്കർട്ടുകൾ തകർപ്പൻ തിരിച്ചുവരവിലാണ്. പുതിയ കാലത്തിന്റെ ഫാഷൻ ട്രെൻഡിൽ മിനി സ്കർട്ടുകൾക്ക് വലിയ സ്ഥാനം കിട്ടി. റൺവേകളിലും സ്ട്രീറ്റ് ഫാഷൻ ട്രെൻഡിലും അത്ര വേഗമാണ് ഇവ ഇടം കണ്ടെത്തിയത്. പുതിയ രൂപത്തിലും ഭാവത്തിലും മിനി, മൈക്രാ സ്കർട്ടുകൾ വിപണിയിലും സുലഭം.

സമ്മർ ഔട്ട്ഫിറ്റായി മാത്രം മിനി സ്കർട്ടിനെ കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ഏത് സീസണിലേക്കും സ്റ്റൈൽ ചെയ്തെടുക്കാമെന്ന മട്ടിലേക്ക് മൈക്രോ സ്കർട്ടുകൾ മാറി. സ്റ്റോക്കിങ്സിനൊപ്പമുള്ള ബക്കിൾ മൈക്രോ സ്കർട്ട് നിങ്ങളെ ഫാഷൻ ക്യൂനാക്കി മാറ്റും. ചങ്കി ബൂട്ട്സിനൊപ്പം ഷീർ സാറ്റിൻ മിനി സ്കർട്ടിട്ടാൽ നൈറ്റ് പാർട്ടികളിൽ നിങ്ങളാകും താരം. ഇനി തണുപ്പുകാലത്ത് വാം സ്വെറ്ററിനൊപ്പം മൈക്രോ മിഡിയും ഗം ബൂട്സുമിട്ടാൽ ലുക്ക് തന്നെ വേറെ ലെവലാകും.

മുട്ടൊപ്പം നിൽക്കുന്ന പാവാട വെട്ടിച്ചുരുക്കി നല്ല തകർപ്പൻ മിനി സ്കർട്ടാക്കാം. പഴയ വെൽവെറ്റ് ഫുൾ സ്കർട്ടുകൾ വാർഡ്രോബിൽ പൊടിപിടിച്ചിരിപ്പുണ്ടോ? ഇവയെ ഇനി മിനി സ്കർട്ടാക്കി മാറ്റാം. ചെറിയൊരു മെറ്റൽ ബെൽറ്റ് കൂടി അണിഞ്ഞാൽ സംഭവം കളറാകും. ഫീർ ഫാബ്രിക്കിലും നെറ്റിലും തകർപ്പൻ മിനി സ്കർട്ടുകൾ ഒരുക്കാം. കൂടെയൊരു സ്ട്രാപ്പ് ടോപ്പുമിട്ടാൽ പൊളിക്കും. ഫ്ലയർ മിനി സ്കർട്ട്, ഫ്ളോറൽ മിനി സ്കർട്ട്, ലേസ് സ്കർട്ട്… അങ്ങനെ ലുക്കിനെ മാറ്റിയെഴുതാം. ലെതർ മിനി സ്കർട്ടിനൊപ്പം ബെൽറ്റും ക്യാപ്പുമിട്ടാൽ ആരായാലും ഒന്നു നോക്കി നിന്നുപോകും.

ചെയിൻ മിനി സ്കർട്ട്, റാപ് മിനി സ്കർട്ട്, ചെക്ക് മിനി സ്കർട്ട്, ബക്കിൾ സ്കർട്ട് തുടങ്ങി വിവിധ ഇനം കുഞ്ഞിപ്പാവാടകളാണ് ഈ ട്രെന്റിനെ കീഴ്പ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *