ക്രിസ് ക്രോസ് ബൺ ഹെയര്‍ സ്റ്റൈല്‍

ഒരു ചെവിയിൽ നിന്നും മറ്റേ ചെവി വരെ മുടി സെക്ഷനായി എടുത്ത് പിറകിൽ പോണിടെയിൽ തയ്യാറാക്കുക. ഇത് ട്വിസ്‌റ്റ് ചെയ്‌ത് ലോബൺ തയ്യാറാക്കാം. അതിന് ചുറ്റുമുള്ള മുടി എടുത്ത് ബണ്ണിൽ പിൻ ചെയ്യാം. ഇതിന് പുറമെ ഓരോ ഹെയർ സെക്ഷനും എടുത്ത് ചെറുതായി പിന്നി ബണ്ണിനടുത്തായി പിൻ ചെയ്യാം. ഹെയർ സ്റ്റൈൽ ഫിക്സായിരിക്കാൻ സ്പ്രേ പ്രയോഗിക്കാം.

ഹെയര്‍ സ്റ്റൈലിംഗ് മുമ്പ് ഈ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കണം

മുടിയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകുന്നതിന് മുമ്പായി മുടിയെ അതിനായി തയ്യാറാക്കേണ്ടതാവശ്യമാണ്.
ആഴ്ചയിലൊരു തവണ മുടിയ്ക്ക് സ്പാ അല്ലെങ്കിൽ കണ്ടീഷണിംഗ് നൽകാം. ഡൾ ഹെയർ പ്രശ്നം അകലാൻ ഇത് മികച്ച മാർഗ്ഗമാണ്.മുടി കഴുകിയ ശേഷം നനഞ്ഞ മുടിയിലും ഉണങ്ങിയ മുടിയിലും സിറം പ്രയോഗിക്കാം. മുടിയുടെ തിളക്കം വർദ്ധിക്കാനിത് സഹായിക്കും.ഇളം ചൂട് എണ്ണ ഉപയോഗിച്ച് ഹെയർ മസാജ് ചെയ്യാം. ശിരോചർമ്മത്തിലെ രക്‌തയോട്ടം വർദ്ധിക്കാനും ഡീപ് കണ്ടീഷണിംഗിനും ഇത് നല്ലതാണ്.ഫ്രഷ് ഹെയർ കട്ട് ചെയ്യിക്കുക. മുടി നല്ല ഷെയ്പിൽ കിടക്കും.
സൾഫേറ്റ് ഫ്രീ ഷാംപുവും കണ്ടീഷണറും ആഴ്ചയിൽ 2 തവണ ഉപയോഗിക്കാം.


ഇഷ്ടപ്പെട്ട ഹെയർ ലുക്ക് ലഭിക്കാൻ മുടിയ്ക്ക് നല്ല ആരോഗ്യവും തിളക്കവും ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. അതിനായി ഒരു മാസം മുമ്പ് തുടങ്ങി ഹെയർ കെയർ ചെയ്‌ത് തുടങ്ങാം. ഏതെങ്കിലും ഹെയർ എക്സ്പെർട്ടിന്‍റെ സഹായം അതിനായി തേടാം.തണുപ്പ് കാലത്ത് സ്കാൽപ്പ് വരണ്ടിരിക്കും. അതിനാൽ ഹെയർ സ്റ്റൈലിംഗ് ഇത്തരം മുടിയിൽ കംഫർട്ടിബിളാവില്ല. അതുപോലെ ചൊറിച്ചിലുണ്ടാവുന്നതിനാൽ ചർമ്മത്തിൽ കുരുക്കളും പൊട്ടലും ഉണ്ടാകും. അതുകൊണ്ട് സ്കാൽപ് ട്രീറ്റ്മെന്‍റ് നിർബന്ധമായും സ്വീകരിക്കണം

Leave a Reply

Your email address will not be published. Required fields are marked *