ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ് : കയ്യെഴുത്തുപ്രതിയുടെ ഒരു പേജ് വിറ്റത് 3.13 കോടി രൂപയ്ക്ക്

ഡാലസ് ( യു എസ് ) • പ്രശസ്ത ആർതർ കോനൻ ഡോയ്ലിന്റെ വിഖ്യാത ഡിറ്റക്ടീവ് നോവൽ “ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ് ” കയ്യെഴുത്തുപ്രതിയുടെ ഒരു പേജ് ലേലത്തിൽ വിറ്റത് 4,23,000 ഡോളറിന് ഏകദേശം 3.13 കോടി ഇന്ത്യൻ രൂപയ്ക്ക്.


കൂറ്റൻ കാൽപ്പാടുകൾ മാത്രം ബാക്കിയാക്കി ഇരുട്ടിലേക്ക് മറയുന്ന ബാസ്കർവിൽസ് വേട്ട നായയുടെ ഭയമുണർത്തുന്ന കഥ ഇന്നും ജീവിക്കുന്നു.പതിമൂന്നാം അദ്ധ്യായമായ ‘വല വിരിക്കുമ്പോൾ ‘ എന്നു തുടങ്ങുന്ന പേജാണ് ഹെറിറ്റേജ് ഓക്ഷൻസാണു ലേലം ചെയ്യ്തത്. ചതുപ്പിൽ നടന്ന കൊലപാതകത്തിനു പിന്നിലാരെന്ന് കുറ്റാന്വേഷകൻ ഷെർലക് ഹോംസും സന്തതസഹചാരിയായ ഡോ.വാട്സനും ചർച്ച ചെയ്യുന്ന ഭാഗമാണ് ഈ പേജിലുള്ളത്.1902 ലാണ് ഈ നോവൽ പുറത്തിറങ്ങുന്നത്. കോനൻ ഡോയ്ൽ തന്റെ സ്വന്തം കൈപ്പടയിലെഴുതിയ പുസ്തകമാണിത്. ചിലയിടങ്ങളിൽ വെട്ടി തിരുത്തലുകൾ നടത്തിയതുകൊണ്ട് 37 പേജുകൾ മാത്രമാണ് വായിക്കാവുന്ന അവസ്ഥയിൽ അവശേഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *