സൗന്ദര്യസംരക്ഷണത്തിന് കാപ്പി
കാപ്പിപ്പൊടി ചായയിൽ ഇട്ട് കുടിക്കാൻ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും കാപ്പി നല്ലതാണ്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ക്ലോറെജെനിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കാപ്പി വെള്ളം ചേർത്ത് പേസ്റ്റാക്കി കണ്ണിനു ചുറ്റും പുരട്ടുന്നത് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് മാറാൻ സഹായിക്കുന്നു. ഒപ്പം കണ്ണിലുണ്ടാകുന്ന വീക്കവും തടയുന്നു. മുഖത്തുണ്ടാകുന്ന എണ്ണമയവും ബ്ലാക്ക് ഹെഡ്സും ഇല്ലാതാക്കി മുഖത്തെ സംരക്ഷിക്കാൻ കാപ്പിയ്ക്ക് കഴിയും.
കാപ്പിപ്പൊടിയിലേക്ക് അൽപം പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് നല്ലൊരു സ്ക്രബ് ചെയ്യുന്ന എഫക്റ്റ് നൽകും . കൂടാതെ മുഖത്തെ രക്തചംക്രമണം വർധിപ്പിക്കാനും കാപ്പി നല്ലതാണ്. ഓട്സും കാപ്പിയും മിക്സ് ചെയ്ത് പാദങ്ങളിൽ സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. മുടികളുടെ സംരക്ഷണത്തിനും കാപ്പി ഉപയോഗിക്കാം. കാപ്പി വെള്ളവുമായി ചേർത്ത് പത്തു മണിക്കൂർ മാറ്റിവെക്കുക . ഇത് മുടിയിഴകളിൽ പുരട്ടാം അതുവഴി മുടി കൊഴിച്ചിൽ ഇല്ലാതാകുന്നു.