2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഏതെന്ന് അറിയാമോ
ഇമോജികൾ ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ്. വെറുതെയാണോ ഓൺലൈൻ ജനസംഖ്യയുടെ 92 ശതമാനവും ഇമോജികൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ വർഷം ആൾക്കാർ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഏതാണെന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ
നോൺ പ്രോഫിറ്റ് സംഘടനയായ ദി യുണീക്കോഡ് കൺസോർഷ്യം യൂണികോഡ് കൺസോർഷ്യം കാലിഫോർണിയ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച്ആനന്ദാശ്രു അല്ലെങ്കിൽ സന്തോഷം കൊണ്ട് കണ്ണുനിറയുന്നു എന്ന ഇമോജിയാണ് ആളുകൾ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്.
ആളുകൾ പതിവായി ഉപയോഗിക്കുന്ന ഹാർട്ട് ഇമോജി രണ്ടാം സ്ഥാനത്താണ്.ചെടികളുടേയും പൂക്കളുടേയും ഇമോജി ആളുകൾ പതിവായി ഉപയോഗിക്കാറുണ്ടെന്ന് പട്ടികയിൽ പറയുന്നു.കൊടികളാണ് ഏറ്റവും കുറവ് ഉപയോഗിച്ച ഇമോജി.മുഖത്തിന്റെയും കൈയ്കളുടേയും ഇമോജികൾക്കാണ് ഏറ്റവും കൂടുതൽ ഡിമാന്റ്.
യൂണികോഡ് കൺസോർഷ്യത്തിന്റെ റിപ്പോർട്ട് ഉപയോക്താക്കൾക്കിടയിൽ ഇമോജി ഉപയോഗ രീതിയെക്കുറിച്ച് കുറിച്ചും പറയുന്നുണ്ട്. ഒരേ ഇമോജി പലരും പല സാഹചര്യങ്ങളിൽ പല അർത്ഥങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതാണ്. ഉദാഹരണത്തിന് റോക്കറ്റ്, കപ്പൽ എന്നിവ പുരോഗതി കൈവരിക്കുന്നതിന്റെയും വലിയ മാറ്റങ്ങളുടെ പ്രതീക്ഷയുടെയും പ്രതീകമാണ് പലരും ഉപയോഗിക്കുന്നത്. കയ്യുടെ മസിൽ കാണിക്കുന്ന ഫ്ളെക്സ്ഡ് ബൈസെപ്സ് ശരീരഭാഗങ്ങളുടെ ഇമോജിയാണ്. എന്നാൽ ശക്തി, വിജയം, പോരാട്ടവീര്യം, വ്യായാമം ചെയ്യുക എന്നിങ്ങനെ വിവിധ സന്ദർഭങ്ങളിൽ ഈ ഇമോജി ഉപയോഗിക്കുന്നുണ്ട്.