ലേഡി സൂപ്പർസ്റ്റാർ നയൻസിന്റെ സൗന്ദര്യ രഹസ്യങ്ങൾ!!!

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആരാധക മനസ്സുകളിൽ ഇടംപിടിച്ച നടിയാണ് നയൻതാര. മലയാളം സിനിമ ഇൻഡസ്ട്രിയിൽ അത്ര ശ്രദ്ധേയമായ വേഷങ്ങൾ കിട്ടിയില്ലെങ്കിലും തമിഴ് സിനിമാലോകത്തെ തന്റെ കഴിവും സൗന്ദര്യവും കൊണ്ട് കരിയർ മെച്ചപ്പെടുത്തിയ നടിയാണ് നയൻസ്. ഇന്ന് തെന്നിന്ത്യയിൽ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാറേ ഉള്ളൂ അത് നയൻതാരയാണ്. പ്രായം പോലും താരത്തിന്റെ സൗന്ദര്യത്തിന് മുൻപിൽ പരാജയപ്പെട്ടിരിക്കുകയാണ്. നയൻസിനെ സൗന്ദര്യ രഹസ്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇപ്പോഴിതാ താരം ഇതുവരെ വെളിപ്പെടുത്താതെ തന്റെ സൗന്ദര്യരഹസ്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

ആയുർവേദ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഇഷ്ടം

രാസ ചേരുവകൾ അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങളെക്കാൾ താരത്തിന് ഇഷ്ടം ആയുർവേദ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളാണ്. അതുകൊണ്ട് രാസവസ്തുക്കളടങ്ങിയ ക്രീമുകളോ മറ്റ് ഉൽപ്പന്നങ്ങളോ ഉപയോഗിക്കാറില്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് ഇഷ്ടം. അതുകൊണ്ട് തന്റെ സൗന്ദര്യത്തിന്റെ കാര്യത്തിലും പ്രകൃതിദത്ത ഉൽപന്നങ്ങൾക്ക് തന്നെയാണ് പ്രാധാന്യം.

സൺസ്ക്രീൻ ഒരിക്കലും മറക്കില്ല

സൺസ്ക്രീൻ ഉപയോഗിക്കാതെ ഒരിക്കലും പുറത്തിറങ്ങില്ല. എപ്പോഴും കയ്യിൽ തന്നെ കരുതും. പലപ്പോഴും ഷൂട്ടിംഗ് ആവശ്യത്തിനും മറ്റുമായി കൂടുതൽ സമയം വെയിലത്ത് ചെലവിടേണ്ടതായി വരും. അത് ചർമ്മത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയേറെയാണ്. പ്രത്യേകിച്ച് ചർമത്തെ വരണ്ടതും കരിവാളിപ്പ് ഉള്ളതുമാക്കി മാറ്റുന്നു. ഇതിൽ നിന്നും രക്ഷനേടാനായി സൺസ്ക്രീൻ തീർച്ചയായും ഉപയോഗിക്കണമെന്നാണ് താരം പറയുന്നത്.

എപ്പോഴും വെള്ളം കുടിക്കുന്നത് ശീലമാക്കുക

എപ്പോഴും വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ താരം എപ്പോഴും ശ്രദ്ധിക്കുന്നു. ഷൂട്ടിംഗ് സമയത്തും അല്ലാതെയും വെള്ളം കുടിക്കുക എന്നത് നയൻതാരയുടെ സൗന്ദര്യരഹസ്യത്തിന്റെ പ്രധാന കാര്യമാണ്.

പഴച്ചാറുകൾ ചർമ്മസംരക്ഷണത്തിന് ആവശ്യം

വിറ്റാമിൻ സി അടങ്ങിയ പഴച്ചാറുകൾ തിളക്കമുള്ള ചർമ്മത്തിന് ആവശ്യമാണ്. എല്ലാ ദിവസവും പഴച്ചാറുകൾ നിർബന്ധമായും താരം കുടിക്കും.അതൊരു ശീലമാണ്. എത്ര തിരക്കുള്ള ദിവസമാണെങ്കിലും അത് മറക്കില്ല.

C T M എന്ന ജീവിതചര്യ

ക്ലെൻസിങ്, ടോണിങ്, മോയിസ്റ്ററൈസിങ് ഇതാണ് താരത്തെ മറ്റൊരു സൗന്ദര്യ രഹസ്യം. ഈ മൂന്ന് കാര്യങ്ങളും താരം ഒരു ദിവസവും മുടക്കാറില്ല. മേക്കപ്പ് സഹായികൾ ഇതിനായി കൂടെയുണ്ട്.

വെളിച്ചെണ്ണ

താരത്തിന്റെ സുന്ദരമായ മുടിയിഴകളുടെ രഹസ്യം വെളിച്ചെണ്ണ തന്നെയാണ്. പരസ്യങ്ങളിൽ കാണുന്ന എണ്ണകൾ ഒന്നും താരം ഉപയോഗിക്കാറില്ല. വെളിച്ചെണ്ണയാണ് ഇഷ്ടം.

മേക്കപ്പില്ലാതെ പുറത്ത് പോകാനാണ് ഇഷ്ടം
എന്നും ആരോഗ്യത്തോടെയിരിക്കാൻ മറ്റൊരു രഹസ്യം കൂടി താരം പങ്കുവയ്ക്കുന്നു. മറ്റൊന്നുമല്ല മേക്കപ്പില്ലാതെ പുറത്തിറങ്ങുക. ചർമസംരക്ഷണത്തിന് ഇത് നിർബന്ധമാണ്. അധികസമയവും മേക്കപ്പ് ഇടാതെ പുറത്തു പോകാനാണ് താരത്തിന് ഇഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *