നരയാണോ നിങ്ങളുടെ പ്രശ്നം ??ഇതൊന്ന് പരീക്ഷീച്ചുനോക്കൂ…
പ്രായഭേദമന്യേ എല്ലാവരെയും ഇന്ന് ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടി നരയ്ക്കുന്നത്. നര അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ധാരാളം വഴികളുണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.
പീച്ചിങ്ങ
കറികൾ വെയ്ക്കാൻ ഉപയോഗിക്കുന്ന പീച്ചിങ്ങ ഇതിന് നല്ലൊരു പരിഹാരമാണ്.ഇതിട്ട് കാച്ചിയ എണ്ണ മുടിയുടെ നരയ്ക്ക് പരിഹാരമാണ്. ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. ഒരു കപ്പ് പീച്ചിങ്ങായ്ക്ക് ഒരു കപ്പ് വെളിച്ചെണ്ണ എടുക്കുക.അരിഞ്ഞുവെച്ച പീച്ചിങ്ങ ജലാംശം പൂർണമായും പോകുന്നതുവരെ വെയിലത്ത് വെച്ച് ഉണക്കുക. ഉണങ്ങിയ പീച്ചിങ്ങ വെളിച്ചെണ്ണയിൽ മൂന്ന് ദിവസം ഇട്ടു വെയ്ക്കുക. മൂന്നു ദിവസത്തിന് ശേഷം പീച്ചിങ്ങ ഇട്ടു വെച്ച എണ്ണ 5-6 മിനിറ്റ് തിളപ്പിക്കുക.ചൂടാറിയശേഷം എണ്ണയിൽ നിന്നും പീച്ചിങ്ങ മാറ്റുക. ശേഷം എണ്ണ മുടിയിൽ പുരട്ടുക. നാൽപത്തിയഞ്ച് മിനിറ്റ് മുടിയിൽ വെച്ച ശേഷം സൾഫേറ്റ് അടങ്ങാത്ത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യാവുന്നതാണ്.
മുട്ട
ആരോഗ്യമുള്ള മുടിയ്ക്കും മുടി കൊഴിച്ചിൽ ഇല്ലാതാക്കാനും മുട്ടയുടെ വെള്ള നല്ലതാണ്.രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചി പൊടിയിൽ ഒരു മുട്ടപ്പൊട്ടിച്ച് ചേർക്കുക.ഒരു ടേബിൾസ്പൂൺ തൈര് കൂടി ചേർത്ത് നന്നായി ഇളക്കുക.മുടിയിഴകളിലും വേരുകളിലും നന്നായി തേക്കുക.
കറിവേപ്പില
മുടിയുടെ ആരോഗ്യം നിലനിർത്താൻ ഏറ്റവും ഉത്തമമാണ് കറിവേപ്പില.ഇരുമ്പിന്റെയും ചെമ്പിന്റെയും വലിയ ശേഖരം ഇതിലുണ്ട്.കറിവേപ്പില അരച്ച് പേസ്റ്റ് ആക്കുക, മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ തല കഴുകുക. ഇതുകൂടാതെ കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണയും നല്ലതാണ്.
സവോള
സവോളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്.സവോള അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീരും കലർത്തി തലയോട്ടിയിലും മുടിയിലും പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.