വൈറലായി വിശ്വസുന്ദരിയുടെ ‘മ്യാവൂ’…

2021ലെവിശ്വസുന്ദരി കിരീടംചൂടിയ ഇന്ത്യയുടെ ഹർനാസ് സന്ധുവിന്‍റ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


വിശ്വസുന്ദരി മത്സര വേദിയില്‍ ഹർനാസ് സന്ധു നടത്തിയ ഒരു ഗംഭീര പ്രകടനത്തിന്‍റെ വീഡിയോ വൈറലാകുന്നു. മത്സരത്തിന്‍റെ സെമി ഫൈനലിലാണ് സംഭവം. എന്താണ് ഇഷ്ട ഹോബി എന്ന ചോദ്യമാണ് ഹർനാസ് സന്ധുവിനോട് അവതാരകന്‍ സ്റ്റീവ് ഹാര്‍വി ചോദിച്ചത്. മൃഗങ്ങളെ അനുകരിക്കലാണ് എന്നതായിരുന്നു ഹർനാസ് സന്ധുവിന്‍റെ ഉത്തരം. ഉടന്‍ അവതാരകന്‍ എന്നാല്‍ ഒരു മൃഗത്തെ അനുകരിക്കൂ എന്ന് ആവശ്യപ്പെട്ടു. ഇടന്‍ നമസ്തേ എന്ന് പറഞ്ഞ്, പൂച്ചയുടെ ശബ്ദം ഹർനാസ് സന്ധു അനുകരിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ അത് സ്വീകരിച്ചത്

70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് പഞ്ചാബ് സ്വദേശിനിയും 21 വയസ്സുകാരിയുമായ ഹർനാസ് കിരീടം ചൂടിയത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!