പിങ്ക് ലെഹംഗ ചോളിയില്‍ മനോഹരിയായി ജാൻവി കപൂർ

പിങ്ക് ലെഹംഗ ചോളിയിൽ തിളങ്ങി ബോളിവുഡ് താരം ജാൻവി കപൂർ. താരം പങ്കുവച്ച ഔട്ട് ഫിറ്റ് ഇതിനോടകം ഫാഷന്‍ ആരാധകരുടെ മനം കവര്‍ന്നുകഴിഞ്ഞു.


ഫ്ലോറൽ ഡിസൈനുകൾ ഈ ഔട്ട്ഫിറ്റിനെ അതിമനോഹരഹമാക്കുന്നത്. ഡീപ് നെക് ചോളിക്ക് ഹോട്ട് ലുക്ക് നൽകുന്നു. ഷീര്‍ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. ഡിസൈനർ രാഹുൽ മിശ്രയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ലെഹംഗ. 4.3 ലക്ഷം രൂപയാണ് വില.


അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ താരപുത്രി

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്

Leave a Reply

Your email address will not be published. Required fields are marked *