വിവാദങ്ങള്‍ക്ക് തിരികൊളുത്തി സണ്ണിലിയോണിന്‍റെ “മധുപൻ മേം രാധിക നാച്ചെ “

സണ്ണി ലിയോണിന്റെ പുതിയ വീഡിയോ ആയ “മധുപൻ മേം രാധിക നാച്ചെ ” ഉടനെ പിൻവലിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി രംഗത്ത് വന്നു. ഗാനരംഗത്തിലെ നൃത്തം മതവികാരങ്ങൾ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ആവശ്യം. വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നടിക്കും സംഗീതം സംവിധായകനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു.

വിമർശനങ്ങൾക്ക് പിന്നാലെ ആൽബത്തിലെ വരികൾ മാറ്റുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അസ്ലീലം കലർത്തി നൃത്താവിഷ്ക്കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ നിരവധി പേർ വിമർശനം ഉയർത്തിയിരുന്നു. വ്യാഴാഴ്ചയാണ് വീഡിയോ പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവർത്തിയുമാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. വീഡിയോയ്ക്ക് എതിരെ പുരോഹിതനായ സന്ത് നവൽഗരി മഹാരാജും പറഞ്ഞിരുന്നു. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സണ്ണിലിയോൺ വിമർശനങ്ങളോട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!