തരംഗമായി ജഗമേ തന്തിര൦ ട്രെയിലർ
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിന്റെ ട്രെയിലർ തരംഗമാവുന്നു. ലണ്ടൻ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ ധനുഷ് ഗ്യാങ്സ്റ്റർ ആയി വേഷമിടുന്നു.
YNOT സ്റ്റുഡിയോയും റിലയൻസ് എന്റർടൈൻമെന്റും ചേർന്ന് നിർമ്മിച്ച ജഗമെ തന്തിരം 2021 ജൂൺ 18 ന് ലോകമെമ്പാടും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
ധനുഷിനൊപ്പം മലയാള താരങ്ങളായ ഐശ്വര്യ ലെക്ഷ്മി, ജോജു ജോർജ് എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.
റിലീസിന് മുൻപ് തന്നെ ‘രകിട്ട രകിട്ട..
ഉൾപ്പെടെയുള്ള ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ
ഇടം പിടിച്ചിട്ടുണ്ട്.
2021 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ജഗമെ തന്തിരം. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും ചിത്രം ലഭ്യമാകും.