‘ശ്യാം സിൻഹ റോയി’ലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
നാനിയും സായ് പല്ലവിയും നായികാനായകന്മാരാകുന്ന ‘ശ്യാം സിൻഹ റോയി’ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് .രാഹുൽ സംകൃത്യൻ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ക്രിസ്‍മസ് റിലീസായിട്ട് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സായ് പല്ലവി നായികയായ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സിരിവെന്നെല’ എന്ന തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നാനിയും സായ് പല്ലവിയുമാണ് ചിത്രത്തിലെ ഗാനരംഗത്തുള്ളത്. സിരിവെന്നെലെ സീതാരാമ ശാസ്‍ത്രിയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. മിക്കി ജെ മെയർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
‘ശ്യാം സിൻഹ റോയി’യെന്ന ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എസ് വെങ്കട്ട രത്‍നമാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ. നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്. പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്.