ജയസൂര്യയുടെ “റൈറ്റർ”

ജയസൂര്യയെ നായകനാക്കി ‘ഭീഷ്മ’യുടെ തിരക്കഥാകൃത്ത് രവിശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന” റൈറ്റർ ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.യൂലിൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം’കുറുപ്പ്’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിമിഷ് രവി നിർവ്വഹിക്കുന്നു.
നായാട്ട്, ജോസഫ് ഫെയിം തിരക്കഥാകൃത്ത് ഷാഹി കബീർ തിരക്കഥ സംഭാഷണമെഴുതുന്നു.


സംഗീതം-യാക്സൻ,നേഹ, എഡിറ്റിംഗ്-കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ.ഗാന രചന-അൻവർ അലി,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂസ്-സമീറ സനീഷ്,അസോസിയേറ്റ് ഡയറക്ടർ-ഷെലി ശ്രീസ്,സൗണ്ട് ഡിസൈൻ-രംങ്കനാഥ് രവി, രവിപരസ്യക്കല-യെല്ലോ ടൂത്ത്.മിസ്റ്ററി ഡ്രാമ ചിത്രമായ ‘റൈറ്ററു’ടെ ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലായി ഉടൻ ആരംഭിക്കും.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *