മഞ്ഞ സാരിയിൽ സുന്ദരിയായി മാളവിക മോഹനൻ
വ്യത്യസ്തമായ ലുക്കിൽ ആരാധകരെ അതിശയിപ്പിക്കുന്ന താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ മഞ്ഞസാരിയിൽ എത്തി ആരാധകരെ സന്തോഷത്തിൽ ആക്കിയിരിക്കുന്നു. മഞ്ഞ ലിനൻ സാരിയായിരുന്നു മാളവിക തിരഞ്ഞെടുത്തത്. വലിയ പിങ്ക് സാറ്റിൻ ബോർഡാണ് ഈ പ്ലെയിൻ സാരിയിലെ ആകർഷണം.
സാരിയുടെ അതേ ഷെയ്ഡിലുള്ള ബ്ലൗസ് പെയർ ചെയ്തു. ബ്ലൗസിലും പിങ്ക് ലെയർ ഉണ്ട്. സ്വർണ കമ്മൽ, നെക് ലെസ് , സ്റ്റേറ്റ്മെന്റ് റിങ് എന്നിവയാണ് ഓർണമെൻസ്. 22500 രൂപയാണ് സാരിയുടെ വില. അവസരം ലഭിക്കുമ്പോഴെല്ലാം മാളവിക ട്രഡീഷണൽ വസ്ത്രം ശ്രദ്ധിക്കാറുണ്ട്. ‘പട്ടം പോലെ ‘എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് മാളവിക. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ടത് വിജയ് നായകനായി എത്തിയ’ മാസ്റ്ററി’ൽ നായികയായി എത്തിയതോടെയാണ്.